ട്വന്റിഫോര്‍ നാളെ നിങ്ങള്‍ക്ക് മുന്നിലേക്ക്

ഫ്ളവേഴ്സ് ഗ്രൂപ്പില്‍ നിന്നുള്ള പുതിയ വാര്‍ത്താചാനലായ ട്വന്റിഫോര്‍ നാളെ സംപ്രേഷണം ആരംഭിക്കും. രാവിലെ ഏഴ് മണിമുതലാണ് സംപ്രേഷണം ആരംഭിക്കുന്നത്. നിലപാടുകളിലെ നിഷ്പക്ഷത തന്നെയകും ട്വന്റിഫോറിന്റെ മുഖ മുദ്ര. ലോകത്തെ തന്നെ മൂന്നാമത്തെ മീഡിയാ സിറ്റിയായ ഇന്‍സൈറ്റ് മീഡിയ സിറ്റിയുടെ സംരംഭമാണ് ട്വന്റിഫോര്‍. ചങ്കുറപ്പുള്ള നിലപാടുകളുള്ള നിഷ്പക്ഷവും സ്വതന്ത്രവുമായ ചാനലാണ് ട്വന്റിഫോര്‍. അതിനൂതനമായ സാങ്കേതിക വിദ്യ സമന്വയിപ്പിച്ച വാര്‍ത്താമുഖമാണ് ട്വന്റിഫോര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള നൂറിലധികം പ്രൊഫഷണലുകളാണ് ട്വന്റിഫോറിന് നേതൃത്വം നല്‍കുന്നത്.
ഇതുവരെ മലയാളി കണ്ട് പരിചയിച്ച വാര്‍ത്തരീതിയല്ല ട്വന്റിഫോറിന്റേത്. മികച്ച സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെയാണ് ഓരോ വാര്‍ത്തകള്‍ളും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുക. വാര്‍ത്തകളുടെ ലോകത്ത് വാര്‍ത്തകളിലെ നേരുകള്‍ മാത്രമല്ല ഒപ്പം സാങ്കേതിക തികവും ട്വന്റിഫോറിന്റെ മുതല്‍ക്കൂട്ടാണ്. എല്ലാ പ്രധാന കേബിള്‍ വിതരണ ശ്യംഗലകളിലും ഡിടിഎച്ച് പ്ലാറ്റ് ഫോമിലും ട്വന്റിഫോര്‍ ലഭ്യമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here