കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ല: കണ്ണന്താനം

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഉദ്ഘാടനത്തിന് സംസ്ഥാന സര്‍ക്കാര്‍ ക്ഷണിച്ചില്ലെന്നും ഇക്കാര്യം വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് മന്ത്രി ഇ.പി ജയരാജന്‍ തന്നെ ക്ഷണിച്ചെങ്കിലും പങ്കെടുക്കേണ്ടതില്ലെന്നാണ് തീരുമാനമെന്ന് കണ്ണന്താനം വ്യക്തമാക്കി.
Read More: കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ പരീക്ഷണ പറക്കല്‍ പൂര്‍ത്തിയായി (വീഡിയോ)
കണ്ണൂര്‍ വിമാനത്താവളത്തിന്റെ അനുമതിക്കു വേണ്ടി നിരവധി ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ തന്നെ ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല. സമ്മര്‍ദത്തിന്റെ ഭാഗമായുള്ള ക്ഷണം സ്വീകരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലുള്ള കണ്ണന്താനം ഇന്ന് രാത്രിയോടെ കേരളത്തിലെത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here