ഫിഞ്ചിന്റെ വിക്കറ്റ് തെറിച്ചപ്പോള്‍ കോഹ്‌ലി ചെയ്തത്!

virat kohli a

വാര്‍ത്തകളില്‍ എന്നും നിറഞ്ഞുനില്‍ക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ ശൈലി. കളത്തില്‍ കോഹ്‌ലിയുണ്ടെങ്കില്‍ ക്യാമറ കണ്ണുകള്‍ മുഴുവന്‍ കോഹ്‌ലിയെ ചുറ്റിപറ്റിയായിരിക്കും. കാരണം, കളിക്കളത്തില്‍ നില്‍ക്കുമ്പോള്‍ എന്ത് തോന്നുന്നോ അത് അതേപടി ഇന്ത്യന്‍ നായകന്‍ പുറത്ത് കാണിക്കും. അതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളും താരത്തെ തേടിയെത്തിയിട്ടുണ്ട്.

virat kohli

അഡ്‌ലെയ്ഡില്‍ നടക്കുന്ന ഇന്ത്യ – ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരത്തിനിടയിലും വിരാട് കോഹ്‌ലിയുടെ വൈകാരിക പ്രകടനം ഏറെ ചര്‍ച്ചയായി. അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്ന് ആരോണ്‍ ഫിഞ്ചിന്റെ വിക്കറ്റ് വീണതോടെയാണ് കോഹ്‌ലി തനിരൂപം പുറത്തെടുത്തത്. ഓസീസ് ടീം സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പ് ഇന്ത്യയുടെ ഇഷാന്ത് ശര്‍മ ഫിഞ്ചിന്റെ കുറ്റി തെറിപ്പിച്ചു. ഫിഞ്ച് ക്ലീന്‍ ബൗള്‍ഡ് ആയതും ഇന്ത്യന്‍ നായകന് ആഹ്ലാദം അടക്കിപിടിക്കാനായില്ല. മൈതാനത്ത് കോഹ്‌ലി നടത്തിയ സന്തോഷ പ്രകടനം കമന്റേറ്റര്‍മാരെ പോലും ഞെട്ടിക്കുന്നതായിരുന്നു.

അതേസമയം, ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റിന് 191 എന്ന ദയനീയ നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 250 റണ്‍സ് പിന്തുടര്‍ന്ന ഓസീസ് ഇപ്പോള്‍ 59 റണ്‍സ് പിന്നിലാണ്. മൂന്ന് വിക്കറ്റ് നേടിയ അശ്വിനാണ് ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. ഇശാന്ത് ശര്‍മയും ജസ്പ്രിത് ബുംറയും രണ്ട് വിക്കറ്റ് വീതവും നേടി.

നേരത്തെ കഴിഞ്ഞ ദിവസത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കാനാകാതെ ഇന്ത്യ 250ന് പുറത്താവുകയായിരുന്നു. രണ്ടാം ദിവസത്തെ ആദ്യ പന്തില്‍ തന്നെ മുഹമ്മദ് ഷമി (6) ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡിന് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top