രാജസ്ഥാനിലും തെലങ്കാനയിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു

rajastan poll

രാജ്യസ്ഥാനിലും തെലങ്കാനയിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാജ്യസ്ഥാനില്‍ ഇതുവരെ 21.89 ശതമാനവും തെലുങ്കാനയില്‍ 23 ശതമാനവും പോളിങ്ങ് രേഖപ്പെടുത്തി.കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും ഇരു സംസ്ഥാനങ്ങളിലും റിപ്പോര്‍ട്ട്  ചെയ്യപ്പെട്ടിട്ടില്ല.

രാജ്യസ്ഥാനില്‍ 199 മണ്ഡലങ്ങളിലും തെലങ്കാനയില്‍ 119 മണ്ഡലങ്ങളിലുമാണ് വോട്ടിങ്ങ് പുരോഗമിക്കുന്നത്. സമാധാനപരമായാണ് മുഴുവന്‍ ഇടങ്ങളിലും വോട്ടിംഗ് നടക്കുന്നത്. ചില ബൂത്തുകളിലെ വോട്ടിങ്ങ് മെഷീനുകളില്‍ സാങ്കേതിക തടസ്സങ്ങളുണ്ടായി.  രാജ്യസ്ഥാനില്‍ മുഖ്യ മന്ത്രി വസുദ്ദരാ രാജ സിന്ധ്യ, കോണ്ഗ്രസ് പിസിസി അദ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എന്നിവർ വോട്ട് രേഖപ്പെടുത്തി.

തെലങ്കാനയില്‍ മുഖ്യമന്ത്രി കെ ചന്ദ്ര ശേഖര റാവു. എംഏഎം പാർട്ടി പ്രസിഡന്‍റ് അസ് സുദ്ദീ ഒവൈസി എന്നിവരും രാവിലെയെത്തി വോട്ട് രേഖപ്പെടുത്തി
.ക്രമസമാധാന പ്രശ്നങ്ങള്‍ മുന്‍ നിർത്തി തെലുങ്കാനയിലെ ചില മണ്ഡലങ്ങളില്‍ വോട്ടിങ്ങ് 4 മണിക്ക് അവസാനിക്കും. ബാക്കി ഇടങ്ങളില്‍ വൈകിട്ട് അഞ്ച് മണിക്കാണ് വോട്ടെടുപ്പ് അവസാനിക്കുക.  ഇതോടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് പ്രഖ്യാപിക്കപ്പെട്ട വോട്ടടെപ്പ് പൂര്‍ത്തിയാകും. ഡിസംബര്‍ പതിനൊന്നിനാണ് അഞ്ച് സംസ്ഥാനങ്ങളിലേയും വോട്ടെണ്ണല്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top