രാജസ്ഥാനും തെലങ്കാനയും പോളിംഗ് ബൂത്തില്‍
രാജസ്ഥാൻ, തെലങ്കാന നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. പോളിംഗ് ബുത്തുകളില്‍ നീണ്ട നിരയാണ്. രാജസ്ഥാനില്ഡ 200 നിയമസഭാ സീറ്റുകളും തെലങ്കാനയില്‍ 119സീറ്റുകളുമാണ് ഉള്ളത്. രാജസ്ഥാനില്ഡ 2274 ഉം തെലങ്കാനയില്ഡ 1800സ്ഥാനാര്‍ത്ഥികളുമാണ് ജനവിധി തേടുന്നത്. തെലങ്കാനയിൽ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയെ (ടിആർഎസ്) കോൺഗ്രസ് – തെലുങ്കുദേശം വിശാലസഖ്യം വിശാലസഖ്യം നേരിടുമ്പോൾ, രാജസ്ഥാനിൽ ബിജെപിയും കോൺഗ്രസും നേർക്കുനേരാണ് മത്സരം.
33 ജില്ലകളിലായി 200മണ്ഡലങ്ങളിലാണ് രാജസ്ഥാനില്‍ വോട്ടെടുപ്പ് നടക്കുന്നത്. നാലരകോടി വോട്ടര്‍മാരാണ് രാജസ്ഥാനിലുള്ളത്. 52000പോളിംഗ് ബൂത്തുകളിലാണ് ഇപ്പോള്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നത്. തെലങ്കാനയില്‍ 31 ജില്ലകളിലായി 200മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. തെലങ്കാനയിലെ 32,815 പോളിംഗ് ബൂത്തുകളിലായി മൂന്ന് കോടിയോളം വോട്ടര്‍മാരുണ്ട്. ഇരു സംസ്ഥാനങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാജസ്ഥാന്‍, തെലങ്കാന, മധ്യപ്രദേശ്, ചത്തീസ്ഗഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം 11നാണ് പ്രഖ്യാപിക്കുക,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here