നൃത്താധ്യാപിക പതിനൊന്നുകാരിയെ ക്രൂരമായി മര്‍ദ്ദിച്ചു

beten

മോഷണകുറ്റം ആരോപിച്ച് വിദ്യാര്‍ത്ഥിനിയെ നൃത്ത അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചു. 11വയസ്സുള്ള പെണ്‍കുട്ടിയെയാണ് അധ്യാപിക മര്‍ദ്ദിച്ചത്. ഇടുക്കി കുമളിയിലാണ് സംഭവം. മോഷ്ടിച്ചെന്ന് ആരോപിച്ചാണ് മര്‍ദ്ദിച്ചതെന്നാണ് അധ്യാപിക പറഞ്ഞതെങ്കിലും പണിയെടുക്കാഞ്ഞതിനലാണ് മര്‍ദ്ദിച്ചതെന്നാണ് കുട്ടി പറയുന്നത്. വായില്‍ തുണിതിരുകിയാണ് കുട്ടിയെ അധ്യാപിക മര്‍ദ്ദിച്ചത്. ശാന്താ മേനോന്‍ എന്ന നൃത്താധ്യാപികയ്ക്ക് എതിരെ കുമളി പോലീസും ചെള്‍ഡ് ലൈനും കേസ് എടുത്തിട്ടുണ്ട്.  കുട്ടി നൃത്ത അധ്യാപിക ശാന്ത മേനോന്‍റെ വീട്ടില്‍ താമസിച്ച് നൃത്തം അഭ്യസിച്ച് വരികയായിരുന്നു. കുട്ടിയുടെ അമ്മ തമിഴ്നാട്ടില്‍ വീട്ടുജോലി ചെയ്യുകയാണ്. ഈ സാഹചര്യത്തിലാണ് കുട്ടിയെ അധ്യാപികയുടെ വീട്ടില്‍ നിര്‍ത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top