സുബോധ് കുമാറിനെ വെടിവെച്ചത് സൈനികനായ ജീത്തു ഫൗജി ആണെന്ന് സംശയം

ഉത്തർപ്രദേശിലെ ബുലന്ദ് ഷെഹറിൽ ഇൻസ്പെക്ടർ സുബോധ് കുമാറിനെ വെടിവെച്ചത് സൈനികനായ ജീത്തു ഫൗജി ആണെന്ന് സംശയം. കലാപകാരികളുടെ ദൃശ്യങ്ങളിൽ ജിത്തുവിന്റെ മുഖം പതിഞ്ഞിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. ജിത്തുവിനെ തേടി പോലീസ് ജമ്മു കാശ്മീരിലേക്ക് തിരിച്ചു.
ഗോ രക്ഷാ ഗുണ്ടകൾ പൊലീസിനെതിരെ പുറത്തുവിട്ട വീഡിയോയ്ക്ക് പുറമെ ഇൻസപെക്ടർ സുബോധ് കുമാർ വെടിയേറ്റ് കിടക്കുന്ന വീഡിയോയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ രണ്ടു വീഡിയോകളിലും ജവാൻ ജിത്തു ഫൗജി ഉള്ളതായി കണ്ടെത്തിട്ടുണ്ട്. സുബോധ് കുമാർ വെടിയേറ്റു കിടക്കുന്ന വീഡിയോയിൽ തൊട്ടടുത്ത് നിൽക്കുന്നത് ജിത്തുവാണ്. ഈ സാഹചര്യത്തിലാണ് സുബോധ് കുമാറിനെ വെടിവെച്ചത് ജിത്തു ഫൗജി ആണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. കൊലപാതകം നടന്ന അന്ന് തന്നെ ജിത്തു ശ്രീനഗറിലേക്ക് മടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ പോലീസ് സംഘം ജമ്മു കാശ്മീരിലേക്ക് തിരിച്ചു. ഇയാളെ ഇന്ന് തന്നെ കസ്റ്റഡിയിൽ എടുത്തേക്കുമെന്നാണ് സൂചന . കാലികളുടെ അവശിഷ്ടങ്ങൾ കൃഷിയിടത്തിൽ കണ്ടെത്തിയ തുടർന്നാണ് ഗോരക്ഷാ ഗുണ്ടകൾ കഴിഞ്ഞ ബുലന്ദ് ഷെഹറിൽ കലാപം അഴിച്ചുവിട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here