അഡ്‌ലെയ്ഡ് ടെസ്റ്റില്‍ പിടിമുറുക്കി ഇന്ത്യ

അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി 151 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ലീഡ് 166 റണ്‍സായി. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 40 റണ്‍സുമായി ചേതേശ്വര്‍ പൂജാരയും ഒരു റണ്‍സുമായി അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍.

Read More: ക്രിക്കറ്റിനിടെ കോഹ്‌ലിയുടെ ഡാന്‍സ്; കൈയടിച്ച് ആരാധകര്‍: വീഡിയോ

ഓപ്പണര്‍ ബാറ്റ്‌സ്മാന്‍ ലോകേഷ് രാഹുല്‍ 44 റണ്‍സും നായകന്‍ വിരാട് കോഹ്‌ലി 34 റണ്‍സും മുരളി വിജയ് 18 റണ്‍സും നേടി പുറത്തായി. സ്റ്റാര്‍ക്, ഹെയ്‌സല്‍വുഡ്, ലിയോണ്‍ എന്നിവര്‍ ഓസീസിനുവേണ്ടി ഓരോ വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.

Read More: ഓസ്‌ട്രേലിയന്‍ മണ്ണില്‍ പുതു ചരിത്രം കുറിച്ച് ഋഷഭ് പന്ത്

ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 15 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ 250 റണ്‍സ് പിന്തുടര്‍ന്ന ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് 235 ല്‍ അവസാനിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top