കൊല്ലത്ത് വാഹനാപകടം; മൂന്ന് യുവാക്കൾ മരിച്ചു

കൊല്ലം രാമൻകുളങ്ങരയിൽ സ്കൂട്ടറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. സ്കൂട്ടർ യാത്രികരായ ഫ്രാൻസിസ്, ജോസഫ് , സിജിൻ , എന്നിവരാണ് മരിച്ചത്. ഇവർ നീണ്ടകര പുത്തൻതോപ്പിൽ പടിഞ്ഞാറ്റതിൽ സ്വദേശികളാണ്. രാത്രി ഒന്നേമുക്കാൽ മണിയോടെ ദേശീയപാതയിൽ ആയിരുന്നു അപകടം. രണ്ടു പേർ സംഭവസ്ഥലത്തും ഒരാൾ കൊല്ലം ജില്ലാ ജനറൽ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top