സര്‍ജിക്കല്‍ സ്ട്രൈക്ക് രാഷ്ട്രീയവത്കരിച്ച് അമിത പ്രചാരം കൊടുത്തത് ശരിയായില്ലെന്ന ഡിഎസ് ഹൂഡയുടെ പ്രസ്താവന ചര്‍ച്ചയാകുന്നു

സര്‍ജിക്കല്‍ സ്ട്രൈക്ക് രാഷ്ട്രീയവത്കരിച്ച് അമിത പ്രചാരം കൊടുത്തത് ശരിയായില്ലെന്ന റിട്ടയര്‍ഡ് ലഫ്റ്റനന്‍റ് ജനറല്‍ ഡിഎസ് ഹൂഡയുടെ പ്രസ്താവന ചര്‍ച്ചയാകുന്നു. സൈനിക നേട്ടങ്ങളെ വിലകുറഞ്ഞ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന ബിജെപിയെ തുറന്ന് കാണിക്കുന്നതാണെന്ന് പ്രസ്താവനയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
എന്നാല്‍ സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ ഭീകരവാദത്തെ ഒരു പരിധിവരെ ഇല്ലായ്മ ചെയ്യാനായെന്ന് ലഫ്റ്റനന്‍റ് ജനറല്‍ റണ്‍ദീപ് സിങ് പ്രതികരിച്ചു.പാക്കിസ്ഥാനിലെ അതിര്‍ത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടന താവളങ്ങള്‍ക്ക് നേരെ 2016 സെപ്തംബറിലാണ് ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയത്. 2017ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യ പ്രചാരണ വിഷയമായിരുന്നു ഇത്. സൈനിക നേട്ടങ്ങള്‍ രാഷ്ട്രീയ വത്കരിക്കുന്നതിനെതിരെ അന്ന് തന്നെ വിമര്‍ശം ഉയര്‍ന്നിരുന്നു. അവയോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രസ്താവനയാണ് സര്‍ജിക്കല്‍ സ്ട്രൈക്കിന് മേല്‍നോട്ടം വഹിച്ച റിട്ടയര്‍ഡ് ലെഫ്റ്റനന്‍റ് ജനറല്‍ ഡിഎസ് ഹൂഡ നടത്തിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here