Advertisement

‘ഡി.വൈ.എഫ്.ഐ ”ഒടിയന്‍” തടയുമെന്നത് വ്യാജപ്രചരണം’; നിയമ നടപടി സ്വീകരിക്കുമെന്ന് എ.എ റഹീം

December 8, 2018
Google News 0 minutes Read
dyfi

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ‘ഒടിയന്‍’ എന്ന സിനിമ ഡി.വൈ.എഫ്.ഐ തടയും എന്ന വാര്‍ത്ത വ്യാജമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും റഹീം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

“ഒടിയൻ”തടയുമെന്ന പ്രചരണം വ്യാജം,
നിയമ നടപടി സ്വീകരിക്കും.

ശ്രീ മോഹൻലാൽ നായകനായ ചലച്ചിത്രം “ഒടിയൻ”ഡിവൈഎഫ്ഐ തടയാൻ പോകുന്നു എന്ന് നവമാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ഇത് അടിസ്ഥാന രഹിതമാണ്‌.യാഥാർഥ്യത്തിന്റെ കണിക പോലുമില്ലാത്ത ഇത്തരം നുണ പ്രചാരണങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ ഉണ്ടാകണം.വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ ഡിവൈഎഫ്ഐ നിയമ നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച് ഡിജിപിക്ക് ഡിവൈഎഫ്ഐ പരാതി നൽകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here