Advertisement

കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം മാത്രം; അഞ്ച് സംസ്ഥാനങ്ങളിലും പോരാട്ടം ഇഞ്ചോടിഞ്ച്

December 8, 2018
Google News 1 minute Read

കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന. മധ്യപ്രദേശില്‍ മൂന്ന് ഫലങ്ങള്‍ കോണ്‍ഗ്രസിനും ഒന്ന് ബിജെപിക്കും കേവല ഭൂരിപക്ഷം പ്രവചിക്കുമ്പോള്‍ മൂന്ന് സര്‍വ്വേകള്‍ ഇരു പാര്‍ട്ടികള്‍ക്കും തുല്യ സാധ്യത പ്രവചിക്കുന്നു.

Read More: ട്വന്റിഫോര്‍ സംപ്രേഷണം ആരംഭിച്ചു; ചാനല്‍ ലഭ്യമാകുക ഈ നെറ്റ് വര്‍ക്കുകളില്‍

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് ഇന്ത്യാ ടുഡെ പറയുമ്പോള്‍ ബിജെപിക്ക് തുടര്‍ ഭരണം ലഭിക്കുമെന്നുമാണ് എബിപി ന്യൂസിന്റെ പ്രവചനം. മധ്യപ്രദേശില്‍ പതിനഞ്ച് വര്‍ഷത്തെ തുടര്‍ച്ചയായ ഭരണത്തിന് ശേഷം ബിജെപിക്ക് അധികാരം നഷ്ടപ്പെടുമെന്നാണ് എക്‌സിറ്റ് ഫലങ്ങളുടെ സൂചന. പക്ഷെ ഭൂരിപക്ഷം സര്‍വ്വേകളും കോണ്‍ഗ്രസിന്
നേരിയ മുന്‍തൂക്കം മാത്രമേ പ്രവചിക്കുന്നുള്ളു.

എബിപിസിഎസ്ഡിഎസ് സര്‍വ്വേ കോണ്‍ഗ്രസിന് 126 സീറ്റ് പ്രവചിക്കുമ്പോള്‍ ബിജെപിക്ക് 94 സീറ്റുകളാണ് നല്‍കുന്നത്. ഇന്ത്യ ടുഡെ ആക്‌സിസ് കോണ്‍ഗ്രസിന് 104 മുതല്‍ 122 വരെയും ബിജെപിക്ക് 102 മുതല്‍ 120 സീറ്റുവരെയും പ്രവചിക്കുന്നു. ടുഡെയ്‌സ് ചാണക്യ കോണ്‍ഗ്രസ് 125, ബിജെപി 103. ടൈംസ് നൌസിഎന്‍ എക്‌സ്, ബിജെപി 126 കോണ്‍ഗ്രസ് 89. റിപ്പബ്ലിക്ക് സി വോട്ടര്‍ കോണ്‍ഗ്രസ് 110 മുതല്‍ 126 വരെയും ബിജെപി 90 മുതല്‍ 106 വരെയും സീറ്റുകള്‍ നേടുമെന്ന് പ്രവചിച്ചിരിക്കുന്നു .

ഛത്തീസ്ഗഡിലും സമ്മിശ്ര ഫലങ്ങളാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ നല്‍കുന്നത്. ഇന്ത്യ ടുഡെ – മൈ ആക്‌സിസ് കോണ്‍ഗ്രസ് 55 മുതല്‍ 66 വരെയും ബിജെപിക്ക് 21-31 വരെയും എബിപിസിഎസ്ഡിഎസ്
ബിജെപിക്ക് 52ഉം, കോണ്‍ഗ്രസിന് 35 സീറ്റുകളും പ്രവചിക്കുന്നു. ടുഡെയ്‌സ് ചാണക്യ കോണ്‍ഗ്രസ് 50, ബിജെപി 36. ടൈംസ് നൗ – സിഎന്‍ എക്‌സ് ബിജെപിക്ക് 46 കോണ്‍ഗ്രസിന് 35. റിപ്പബ്ലിക് ടിവി
സി വോട്ടര്‍ കോണ്‍ഗ്രസിന് 42 മുതല്‍ 50 സീറ്റുകളും ബിജെപിക്ക് 35 മുതല്‍ 43 സീറ്റുകളും പ്രവചിക്കുന്നു. അജിത് ജോഗി – മായാവതി സഖ്യത്തിന് തെരഞ്ഞെടുപ്പില്‍ കാര്യമായ ചലനമുണ്ടാക്കാനായില്ലെന്ന് ഭൂരിപക്ഷ സര്‍വ്വേ ഫലങ്ങളും പറയുന്നു.

പുറത്ത് വന്ന മിക്ക എക്‌സിറ്റ് പോളുകളും രാജസ്ഥാനില്‍ കോണ്‍ഗ്രസിന് മികച്ച വിജയമാണ് പ്രവചിക്കുന്നത്. എന്നാല്‍ മഹാസഖ്യവുമായി തെലങ്കാന രാഷ്ട്ര സമിതിക്കെതിരെ പോരാട്ടത്തിനിറങ്ങിയ കോണ്‍ഗ്രസിന് തെലങ്കാനയില്‍ കാലിടറുമെന്നാണ് പ്രവചനങ്ങള്‍. മൂന്നാം വട്ടം അധികാരത്തിലെത്താന്‍ മിസോറാമില്‍ മത്സരത്തിനിറങ്ങിയ കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിയില്ലെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വിവരിക്കുന്നു.

ഇന്ത്യാ ടുഡൈ ആക്‌സിസ് സര്‍വ്വെ 119 മുതല്‍ 141 സീറ്റുകള്‍ വരെ രാജസ്ഥാനില്‍ കോണ്‍ഗ്രസിന് പ്രവചിക്കുന്നു. ബി ജെ പി 55 മുതല്‍ 72 സീറ്റുകള്‍ വരെ നേടും. എബിപിസി എസ് ഡി എസ് കേവല ഭൂരിപക്ഷമായ 101 സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്ന് പറയുന്നു. റിപ്പബ്ലിക് സീ വോട്ടര്‍ സര്‍വ്വെ പ്രകാരം കോണ്‍ഗ്രസിന് 129 മുതല്‍ 145 സീറ്റുകള്‍ വരെ ലഭിക്കും. ബി.ജെ.പിക്ക് 52 മുതല്‍ 68 സീറ്റുകളെ ലഭിക്കു. ടൈംസ് നൌ സി എന്‍ എക്‌സ് കോണ്‍ഗ്രസിന് 105 സീറ്റുകളും ന്യൂസ് എക്‌സ് നേതാ 112 സീറ്റുകളുമാണ് കോണ്‍ഗ്രസിന് പ്രവചിക്കുന്നത്. ബി.ജെ.പി മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ സര്‍ക്കാരിനെതിരെയുളള
ഭരണ വിരുദ്ധ വികാരവും കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള കര്‍ഷക പ്രതിഷേധവുമൊക്കെ തെരഞ്ഞെടുപ്പിനെ ബാധിച്ചുവെന്നാണ് വിലയിരുത്തല്‍. രാജസ്ഥാനില്‍ അടുത്ത മുഖ്യമന്ത്രി പി.സി.സി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റാണോ അതോ മുതിര്‍ന്ന നേതാവും രണ്ട് വട്ടം രാജസ്ഥാന്റെ മുഖ്യമന്ത്രി സ്ഥാനം വഹിച്ചായാളമായ അശോക് ഗെഹ്‌ലോട്ടാണോയെന്ന ചര്‍ച്ചകള്‍ വരെ തുടങ്ങി കഴിഞ്ഞു ദേശീയ മാധ്യമങ്ങള്‍.

കോണ്‍ഗ്രസ്, തെലുങ്ക് ദേശം പാര്‍ട്ടി, സി.പി.ഐ, തെലങ്കാന ജനസമിതി എന്നിവര്‍ ചേര്‍ന്നൊരുക്കിയ വിശാല മുന്നണി ‘മഹാകുടമി’ തെലങ്കാനയില്‍ പരാജയമേറ്റുവാങ്ങുമെന്നാണ് മിക്ക എക്‌സിറ്റ് പോള്‍ സര്‍വ്വെകളും പ്രവചിക്കുന്നത്. ടൈംസ് നൌ സി എന്‍ എക്‌സ് ചന്ദ്രശേഖര റാവുവിന്റെ ടി.ആര്‍.എസിന് 66ഉം മഹാസഖ്യത്തിന് 37 ഉം സീറ്റുകളാണ് പ്രവചിക്കുന്നത്.

Read More: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്; എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം

ഇന്ത്യാ ടുഡെ ആക്‌സിസ് സര്‍വ്വെ 79 മുതല്‍ 91 സീറ്റുകള്‍ നേടി വലിയ വിജയത്തിലേക്ക് ടി ആര്‍ എസ് എത്തുമെന്നും മഹാസഖ്യം 21 മുതല്‍ 33 സീറ്റുകളില്‍ ഒതുങ്ങുമെന്നും പറയുന്നു. ന്യൂസ് എക്‌സ്
നേതാ പക്ഷെ 57 സീറ്റുകള്‍ ടി ആര്‍ എസും 46 സീറ്റുകള്‍ മഹാ സഖ്യവും നേടി തൂക്കുമന്ത്രിസഭയിലേക്ക് കാര്യങ്ങള്‍ പോകുമെന്നാണ് പ്രവചിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here