അഡ്‌ലെയ്ഡില്‍ ഇന്ത്യയ്ക്കു 15 റണ്‍സിന്റെ ലീഡ്

ind aus

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ. ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനമായ ഇന്ന് ഓസ്‌ട്രേലിയയുടെ ശേഷിക്കുന്ന മൂന്ന് വിക്കറ്റുകള്‍ കൂടി വീഴ്ത്തി ഇന്ത്യ 15 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കി. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ആര്‍. അശ്വിനും ജസ്പ്രീത് ബുംറയുമാണ് ഓസ്‌ട്രേലിയയുടെ ബാറ്റിംഗ് നിരയെ ചുരുട്ടിക്കെട്ടിയത്. ഇഷാന്ത് ശര്‍മയും മുഹമ്മദ് ഷമിയും രണ്ട് വീതം വിക്കറ്റുകള്‍ നേടി.

Read More: ഫിഞ്ചിന്റെ വിക്കറ്റ് തെറിച്ചപ്പോള്‍ കോഹ്‌ലി ചെയ്തത്!

മൂന്നാം ദിനം 191/ 7 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഓസ്‌ട്രേലിയക്ക് 44 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്. ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 250 റണ്‍സിന് പുറത്തായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top