Advertisement

കേരളാ രാജ്യാന്തര ചലച്ചിത്രമേളയിലും കൈയടി നേടി ‘എവരിബഡി നോസ്’

December 8, 2018
1 minute Read

തലസ്ഥാനനഗരിയില്‍ ഇത് സിനിമാക്കാലമാണ്. ഇരപത്തിമൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്തത്. ഏഴിന് ആരംഭിച്ച മേള ഡിസംബര്‍ 14 ന് അവസാനിക്കും.

അതേസമയം കൈയടി നേടിയിരിക്കുകയാണ് മേളയുടെ ഉദ്ഘാടനചിത്രം. ഇറാനിയന്‍ സംവിധായകനായ ഫര്‍ഹാദിയുടെ ‘എവരിബഡി നോസ്’ ആയിരുന്നു മേളയിലെ ഉദ്ഘാടന ചിത്രം. ഒരു സ്പാനിഷ് സൈക്കോളജിക്കല്‍ ത്രില്ലറാണ് ഈ ചിത്രം. 2018 ലെ കാന്‍ ചലച്ചിത്രമേളയിലും എവരിബഡി നോസ് തന്നെയായിരുന്നു ഉദ്ഘാടനചിത്രം.

ഒരു വിവാഹവിരുന്നിനെത്തിയ ലോറയുടെ മകളെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോകുന്നു. ലോറയും ഭര്‍ത്താവും ഇവരെ സഹായിക്കാനെത്തുന്ന ലോറയുടെ മുന്‍കാമുകനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഓസ്‌കാര്‍ വിജയികളും ദമ്പതികളുമായ ജാവിയര്‍ ബാര്‍ദേംം പെനലോപ്പെ ക്രൂസ്, റിക്കോര്‍ഡോ ഡാരിന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
വിപ്ലവ സൂര്യൻ ഇനി ഓർമ
സംസ്കാരം ബുധനാഴ്ച
Top