Advertisement

വനിതാ മതിൽ എന്തിനു വേണ്ടിയാണെന്ന് മുഖ്യമന്ത്രി വ്യക്തിമാക്കണമെന്ന് കെ സുരേന്ദ്രൻ

December 8, 2018
Google News 0 minutes Read
surendran

വനിതാ മതിൽ എന്തിനു വേണ്ടിയാണെന്ന് മുഖ്യമന്ത്രി വ്യക്തിമാക്കണമെന്ന് കെ സുരേന്ദ്രൻ. ശബരിമല സ്ത്രീ പ്രവേശ വിഷയത്തിൽ അല്ല വനിതാ മതിൽ എന്നാണ് സമിതി ചെയർമാൻ വെള്ളാപ്പള്ളി പറയുന്നത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ മുഖ്യമന്ത്രി തയ്യാറാകണം. നവോത്ഥാന മൂല്യങ്ങൾ വീണ്ടെടുക്കാൻ വനിതകൾ മാത്രം മതിയോ. വിശ്വാസികളെ ആശങ്കയിൽ ആക്കിയിട്ട് സർക്കാർ എന്ത്‌ നേടിയെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.
ശബരിമലസംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിജെപി നേതാവ് കെ സുരേന്ദ്രൻ ഇന്നാണ് ജയിൽ മോചിതനായത്.  23 ദിവസത്തിന് ശേഷമാണ് സുരേന്ദ്രന്റെ ജയിൽ മോചനം.

മുഖ്യമന്ത്രിയുടെ നിലപാട് ആണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് കെ സുരേന്ദ്രന്‍ വ്യക്തമാക്കിയത്. തനിക്ക് പാർട്ടിയിൽ നിന്ന് നീതി ലഭിച്ചില്ലെന്നാണ് സി പി എം നടത്തുന്ന പ്രചാരണം. പൊതുവിൽ ഉണ്ടായ മുന്നേറ്റത്തിൽ രസിക്കാത്തവരാണ് ഇതിന് പിന്നിൽ. ബി ജെ പി അല്ലാതെ മറ്റാരാണ് തന്നെ പിന്തുണച്ചത്. സി പി എം, ഡി വൈ എഫ് ഐ യിലെ ചിലരാണ് ശബരിമലയിൽ പ്രകോപനം ഉണ്ടാക്കിയത്. തൃശൂരിൽ നിന്നുള്ള ചിലരാണ് ഇതിനു പിന്നിൽ തങ്ങൾ അവിടെ ഉണ്ടായിരുന്നത് കൊണ്ടാണ് പ്രശ്നങ്ങൾ ഒഴിവായത് യഥാർത്ഥത്തിൽ ഗൂഢാലോചന നടത്തിയവരെ പോലീസിനെ ഉപയോഗിച്ച് സംരക്ഷിക്കുകയാണ് സർക്കാർ. പിണറായി വിജയൻ കെട്ടിപ്പൊക്കിയ കള്ളക്കേസുകൾ എല്ലാം തകരും നിയമസഭയിലെ ബഹളം കൊണ്ടൊന്നും കാര്യമില്ല… കാര്യങ്ങൾ യു ഡി എഫിന്റെ കൈ വിട്ടു പോയിരിക്കുന്നുവെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here