ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വെട്ടിയതില്‍ പ്രതിഷേധിച്ച് പന്തളത്ത് നാളെ സിപിഎം ഹര്‍ത്താല്‍

harthal

പന്തളത്ത് നാളെ (ഞായറാഴ്ച) ഹര്‍ത്താല്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റതില്‍ പ്രതിഷേധിച്ച് സിപിഎമ്മാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി മണിക്കുട്ടനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ മണിക്കുട്ടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നില്‍ എസ്.ഡി.പിഐയാണെന്ന് സിപിഎം ആരോപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top