‘മരണമാസ്സിന്’ പിന്നാലെ പുതിയ ഗാനത്തിലും കിടിലന്‍ ലുക്കില്‍ രജനീകാന്ത്; ‘പേട്ട’യിലെ ഗാനം കാണാം

തമിഴകത്തു മാത്രമല്ല മലയാളക്കരയിലുമുണ്ട് രജനീകാന്തിന് ആരാധകര്‍ ഏറെ. ‘സ്‌റ്റൈല്‍ മന്നന്‍’ എന്നാണല്ലോ അദ്ദേഹത്തെ വിളിക്കുന്നതു പോലും . രജനികാന്ത് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘പേട്ട’. അടുത്തിടെ മരണമാസ്സ് എന്ന തകര്‍പ്പന്‍ ഗാനം പുറത്തുവിട്ടിരുന്നു. മികച്ച പ്രേക്ഷക ശ്രദ്ധ നേടിയ ഈ ഗാനത്തിനു പിന്നാലെ ചിത്രത്തിലെ അടുത്ത ഗാനവും പുറത്തെത്തിയിരിക്കുകയാണ്. ഉള്ളാലെ… എന്നു തുടങ്ങുന്ന ഗാനമാണ് പുത്തുവിട്ടിരിക്കുന്നത്. യുട്യൂബില്‍ റിലീസ് ചെയ്ത ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഇതിനോടകം ഇരുപത് ലക്ഷത്തിലധികം പേരാണ് കണ്ടത്.
സ്‌റ്റൈല്‍ മന്നന്‍ എന്ന രജനികാന്തിന്റെ വിളിപ്പേര് ശരിവയ്ക്കുന്ന തരത്തിലുള്ള ലുക്കിലാണ് രജനികാന്ത് പേട്ടയില്‍ പ്രത്യക്ഷപ്പെടുന്നത് . രജനികാന്തിന്റെ തകര്‍പ്പന്‍ ലുക്കും ഗാനത്തിന്റെ ഇടയില്‍ ഇടം പിടിച്ചിട്ടുണ്ട്. വിവേകിന്റെ വരികള്‍ക്ക് അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജ് ആണ് പേട്ടയുടെ സംവിധായകന്‍. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രത്തിന്റെ നിര്‍മാണം. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പെടുത്താവുന്ന ചിത്രം റിലീസിന് മുന്‍പേ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്.
ഇരട്ട പ്രതിച്ഛായയുള്ള കഥപത്രമായാണ് പേട്ടയില്‍ രജനികാന്ത് പ്രത്യക്ഷപ്പെടുന്നത്. സിമ്രാന്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ‘പേട്ട’ എന്ന സിനിമയ്ക്കുണ്ട്. ബോളിവുഡ് താരം നവാസുദീന്‍ സിദ്ധിഖി ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നുണ്ട്. തൃഷ, വിജയ് സേതുപതി. ബോബി സിംഹ, മാളവിക മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പേട്ടയ്ക്കുവേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here