ഓസ്ട്രേലിയന്‍ മണ്ണില്‍ പുതു ചരിത്രം കുറിച്ച് ഋഷഭ് പന്ത്

ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ഒരു പുതു ചരിത്രം കുറിച്ചരിക്കുകയാണ് ഋഷഭ് പന്ത്. ഒരു ഇന്നിങ്സില്‍ ഏറ്റവും അധികം ക്യാച്ചെടുക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോര്‍ഡാണ് പന്ത് സ്വന്തം പേരിലാക്കിയത്. ഓസ്ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് പന്ത് കാഴ്ചവെക്കുന്നത്.
ഒന്നാം ഇന്നിങ്സില്‍ തന്നെ തന്റെ പ്രകടനംകൊണ്ട് ഋഷഭ് പന്ത് ആരാധകരെ അത്ഭുതപ്പെടുത്തി. ആറ് പേര് തൊടുത്തുവിട്ട പന്താണ് ഋഷഭ് പന്ത് സ്വന്തം കൈക്കുമ്പിളിലാക്കിയത്. ഓസ്ട്രേലിയന്‍ മണ്ണില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഒരു ഇന്നിങ്സില്‍ ആറ് ക്യാച്ചുകള്‍ നേടുന്നതും.
അതേസമയം നേരത്തെ ന്യൂസ്ലന്റിനെതിരെ നടന്ന ടെസ്റ്റില്‍ എംഎസ് ധോണി ഒരു ഇന്നിംഗ്സില്‍ ആറ് ക്യാച്ചുകള്‍ നേടിയിട്ടുണ്ട്. ഒരിന്നിങ്സില്‍ ഏറ്റവും അധികം റണ്‍സ് എടുക്കുന്ന കാര്യത്തില്‍ ധോണിക്കൊപ്പമാണ് ഇപ്പോള്‍ പന്തിന്റെ സ്ഥാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here