Advertisement

‘പിണറായി വിജയന് നന്ദി!’; സുരേന്ദ്രന്‍ ജയില്‍മോചിതനായി

December 8, 2018
Google News 1 minute Read
surendran

ശബരിമലസംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിജെപി നേതാവ് കെ സുരേന്ദ്രൻ ജയിൽ മോചിതനായി. 23 ദിവസത്തിന് ശേഷമാണ് സുരേന്ദ്രന്റെ ജയിൽ മോചനം. താൻ ഒരു തരത്തിലുമുള്ള നിയമലംഘനവും നടത്തിയിട്ടില്ലെന്ന്  കെ സുരേന്ദ്രൻ പ്രതികരിച്ചു. ശബരിമല പ്രക്ഷോഭങ്ങളെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. തനിക്കെതിരെ കള്ളക്കേസുകളാണ് ചമുത്തിയതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Read More: ‘പറപറക്കും കണ്ണൂര്‍’; വിമാനത്താവളത്തിന്റെ ഉദ്ഘാടനം നാളെ (ചിത്രങ്ങള്‍)

കള്ളക്കേസില്‍ കുടുക്കിയാണ് തന്നെ അറസ്റ്റു ചെയ്തത് എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. തന്നെ ഇത്തരത്തില്‍ അറസ്റ്റ് ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറയുന്നതായി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഈ നടപടിയിലൂടെ വിശ്വാസി സമൂഹം കൂടുതല്‍ ശക്തിപ്പെട്ടെന്നും ഫാസിസ്റ്റ് നടപടികളാണ് വിശ്വാസികള്‍ക്കെതിരെ നടക്കുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള അടക്കമുള്ള ബിജെപി നേതാക്കള്‍ സുരേന്ദ്രനെ ആനയിക്കാന്‍ ജയിലിന് പുറത്തെത്തി.

Read More: ‘ഡി.വൈ.എഫ്.ഐ ”ഒടിയന്‍” തടയുമെന്നത് വ്യാജപ്രചരണം’; നിയമ നടപടി സ്വീകരിക്കുമെന്ന് എ.എ റഹീം

ജയിൽ മോചിതനായ കെ സുരേന്ദ്രൻ സെക്രട്ടറിൽ നിരാഹാരം അനുഷ്ഠിക്കുന്ന ബിജെപി നേതാവ് എ.എൻ രാധാകൃഷ്ണനെ അൽപസമയത്തിനകം സന്ദർശിക്കും.

സന്നിധാനത്ത് സ്ത്രീയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് സുരേന്ദ്രന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം.  പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. രണ്ട് പേരുടെ ആള്‍ ജാമ്യം വേണം.  പുറമെ രണ്ട് ലക്ഷത്തിന്റ ബോണ്ടും  പാസ്പോര്‍ട്ടും കെട്ടിവയ്ക്കണം. സമാനമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നും കോടതി താക്കീത് നല്‍കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here