‘ശബരിമല വിവാദം’; സര്‍ക്കാര്‍ നിലപാട് ‘തെറ്റ്’ എന്ന് 61 ശതമാനം പേര്‍, ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തിയെന്ന് 69 ശതമാനം

sabarimala impact aa

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ സ്ഥിതിഗതികളെ വിലയിരുത്തി ’24’ ന്റെ ‘ശബരിമല ഇംപാക്ട് സര്‍വേ’. ശബരിമല ഇംപാക്ട് സര്‍വേ ഫലങ്ങള്‍ ’24’ ല്‍ തത്സമയമായി പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്.

കേരളത്തില്‍ ആദ്യമായാണ് ഇത്രയും സാംപിളുകള്‍ ഉപയോഗിച്ച് ഒരു സര്‍വേ നടത്തുന്നത്. 12,030 സാംപിളുകളാണ് സര്‍വേ നടത്താന്‍ ഉപയോഗിച്ചത്. 60 നിയോജക മണ്ഡലങ്ങളിലെ 120 പഞ്ചായത്തുകളില്‍ നിന്ന് ശേഖരിച്ച സാംപിളുകളാണ് സര്‍വേ നടത്താന്‍ ഉപയോഗിച്ചത്.

ശബരിമല വിവാദത്തില്‍ സര്‍ക്കാര്‍ നിലപാട് ‘തെറ്റ്’ എന്ന് 61 ശതമാനം പേര്‍ വോട്ട് ചെയ്തു. ശബരിമലയെ മുന്‍നിര്‍ത്തി രാഷ്ട്രീയ പാര്‍ട്ടികള്‍ മുതലെടുപ്പ് നടത്തിയെന്ന് 88 ശതമാനം പേര്‍ സര്‍വേയില്‍ പറയുന്നു. ഏത് പാര്‍ട്ടിയാണ് രാഷ്ട്രീയ മുതലെടുപ്പ് കൂടുതല്‍ നടത്തിയതെന്ന ചോദ്യത്തിന് 69 ശതമാനം പേര്‍ ‘ബിജെപി’ എന്നാണ് പറയുന്നത്. ശബരിമലയില്‍ ശരിയായ നിലപാട് എടുത്ത രാഷ്ട്രീയ പാര്‍ട്ടി ഏത് എന്ന ചോദ്യത്തിന് 39 ശതമാനം പേര്‍ സിപിഎമ്മിന് വോട്ട് ചെയ്തു. കോണ്‍ഗ്രസിന് വോട്ട് ചെയ്തത് 36 ശതമാനം പേര്‍. 26 ശതമാനം പേര്‍ ബിജെപിയുടെ നിലപാടാണ് ശരി എന്ന് വോട്ട് ചെയ്തു.

ശബരിമല ഇംപാക്ട് സര്‍വേ കാണാം:

https://goo.gl/oZhCvQ

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top