കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ കാര്യത്തില്‍ ഇപ്പോഴത്തെ സര്‍ക്കാരിന് മേനി നടിക്കാനില്ല: ചെന്നിത്തല

വനിതാ മതിലിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പാർട്ടി പരിപാടിക്ക് സർക്കാർ സംവിധാനം ദുരുപയോഗപ്പെടുത്തുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎമ്മിനോ എൽഡിഎഫിനോ മതിൽ നിർമിക്കണമെങ്കിൽ പാർട്ടി പണം ഉപയോഗിക്കണം. സർക്കാർ ചെയ്യുന്നത് അധികാര ദുർവിനിയോഗമാണ്. ഉത്തരവ് പുറപ്പെടുവിച്ച ചീഫ് സെക്രട്ടറി ജനങ്ങളോട മറുപടി പറയണമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
Read More: പറന്നുയര്‍ന്ന് കണ്ണൂര്‍; വിമാനത്താവളത്തിന്റെ ചില പ്രത്യേകതകള്‍ ഒറ്റ നോട്ടത്തില്‍
സര്‍ക്കാര്‍ പ്രളയബാധിതര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കും. 19 ന് ചെങ്ങന്നൂരില്‍ നിന്ന് സന്ദര്‍ശനം ആരംഭിക്കുമെന്നും ചെന്നിത്തല പറഞ്ഞു. കണ്ണൂർ വിമാനത്താവള ഉദ്ഘാടനം 2 വർഷം മുമ്പ് നടത്തേണ്ടതായിരുന്നു. ഇതു നടത്താതെ നീട്ടിക്കൊണ്ടുപോവുകയായിരുന്നു സർക്കാർ. കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ കാര്യത്തില്‍ സര്‍ക്കാരിന് മേനി നടിക്കാനില്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here