അക്രമികള്‍ ശബരിമലയില്‍ തമ്പടിച്ചിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി

Kadakampally Surendran beverages outlet shut down issue govt to deal the issue legally kadakampally surendran visits vettikad

ശബരിമല മലയിലും പരിസരത്തും ഇപ്പോഴും അക്രമി സംഘങ്ങൾ തമ്പടിച്ചിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അവർ ഒരു അവസരം നോക്കിയിരിക്കുകയാണ്. അതിനാലാണ് നിരോധനാജ്‌ഞ പിൻവലിക്കാത്തതെന്നും കടകംപള്ളി കൊച്ചിയിൽ വ്യക്തമാക്കി.
ശബരിമലയിലെ നിരോധനാജ്ഞ ഇന്നലെ വീണ്ടും നീട്ടിയിരുന്നു . ഡിസംബര്‍ 12 ബുധനാഴ്ച അർദ്ധ രാത്രിവരെയാണ് നിരോധനാജ്ഞ നീട്ടിയത്. നേരത്തെ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞയുടെ കാലാവധി ഇന്നലെ അവസാനിക്കുന്ന സാഹചര്യത്തിലാണ് കളക്ടര്‍ നിരോധനാജ്ഞ നീട്ടി ഉത്തരവിട്ടത്. ഭക്തര്‍ക്ക് നിരോധനാജ്ഞ ബാധകമല്ല. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ നിയമവിരുദ്ധമായി സംഘംചേരുന്നതും പ്രകടനം, പൊതുയോഗം, വഴിതടയല്‍ എന്നിവ നടത്തുന്നതും 144 പ്രകാരം നിരോധിച്ചിട്ടുണ്ട്. സന്നിധാനത്തെ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top