Advertisement

ആകാശത്ത് റോഡ് നിർമ്മിച്ചു താഴെ കൊണ്ട് ഫിറ്റ്‌ ചെയ്യാൻ ആകില്ല; കടകംപള്ളി സുരേന്ദ്രനെ പരോക്ഷമായി വിമർശിച്ച് മന്ത്രി മുഹമ്മദ്‌ റിയാസ്

January 29, 2024
Google News 0 minutes Read
Minister Muhammad Riyas indirectly criticized Kadakampally Surendran

മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെ പരോക്ഷമായി വിമർശിച്ച് മന്ത്രി മുഹമ്മദ്‌ റിയാസ്. സ്മാർട്ട് റോഡ് വികസനത്തിന്റെ പേരിൽ ജനങ്ങളെ തടങ്കലിൽ ആക്കുന്നു എന്ന കടകംപള്ളിയുടെ വിമർശനത്തിനായിരുന്നു മറുപടി. ആദ്യ കരാറുകാരനെ പലവട്ടം തിരുത്താൻ ശ്രമിച്ചിട്ടും നടന്നില്ല. എന്തും ചെയ്യാമെന്ന് ഹുങ്കോട് കൂടി
പ്രവർത്തിച്ച കരാറുകാരനെ പുറത്താക്കിയത് ചിലർക്ക് പിടിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു.

ചില താല്പര്യമുള്ളവർക്കാണ് ഇത് ഇഷ്ടപ്പെടാതിരുന്നത്. ആകാശത്ത് റോഡ് നിർമിച്ചു താഴെ കൊണ്ട് ഫിറ്റ്‌ ചെയ്യാൻ ആകില്ല. കരാറുകാരനെ പുറത്താക്കിയത് ചിലർക്ക് പൊള്ളി. ആ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. പൊള്ളലേറ്റ് മുറിവുണങ്ങാത്തവർ എന്ത് പറഞ്ഞാലും ജനം വിശ്വസിക്കില്ല. തിരിയേണ്ടവർക്ക് തിരിഞ്ഞു എന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ജ​ന​ജീ​വി​തം ദു​സ്സ​ഹ​മാ​ക്കു​ന്ന ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലെ റോ​ഡ്​ പ​ണി​യി​ലും അ​നു​ബ​ന്ധ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യാണ് മു​ൻ മ​​ന്ത്രി​യും എം.​എ​ൽ.​എ​യു​മാ​യ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ രം​ഗത്തെത്തിയത്. ന​ഗ​ര​സ​ഭ സം​ഘ​ടി​പ്പി​ച്ച വി​ക​സ​ന സെ​മി​നാ​റി​ലാ​ണ്​ മേ​യ​ർ ആ​ര്യ രാ​​​ജേ​ന്ദ്ര​നെ വേ​ദി​യി​ലി​രു​ത്തി​യു​ള്ള ക​ട​കം​പ​ള്ളി​യു​ടെ ക​ടു​ത്ത വി​മ​ർ​ശ​നം.

ര​ണ്ടു​മൂ​ന്ന് പ​ദ്ധ​തി​ക​ൾ ത​ല​സ്ഥാ​ന ന​ഗ​ര​ത്തെ ശ്വാ​സം മു​ട്ടി​ക്കു​ന്നു. വ​ർഷ​ങ്ങ​ളാ​യി യാ​ത്ര സൗ​ക​ര്യം നി​ഷേ​ധി​ക്ക​പ്പെ​ട്ട ജ​ന​ങ്ങ​ൾ ന​ഗ​ര​ത്തി​ൽ താ​മ​സി​ക്കു​ന്നു. അ​മൃ​ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന നി​ർമാ​ണ​പ്ര​വൃ​ത്തി​ക​ൾ ജ​ന​ങ്ങ​ളെ ത​ട​വി​ലാ​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. പൊ​ട്ടി​പ്പൊ​ളി​ഞ്ഞു കി​ട​ക്കു​ന്ന റോ​ഡു​ക​ൾ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കേ​ണ്ട​തു​ണ്ട്. സ്മാ​ർട്ട് സി​റ്റി​യു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ കു​റ​ച്ചു​വ​ർഷ​മാ​യി ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ വേ​ണ്ട​ത്ര വേ​ഗ​ത്തോ​ടെ ന​ട​പ്പാ​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്ന പോ​രാ​യ്മ​യു​ണ്ട്. ന​ഗ​ര​സ​ഭ​യു​ടെ പോ​രാ​യ്മ​യാ​ണെ​ന്ന്​ പ​റ​യി​ല്ല. കൗ​ൺസി​ല​ർമാ​രു​ടെ​യോ ന​ഗ​ര​സ​ഭ​ക്ക്​ നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​വ​രു​ടെ​യോ പോ​രാ​യ്മ​യാ​ണെ​ന്നും പ​റ​യു​ന്നി​ല്ലെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here