ഓൺലൈൻ ടാക്‌സി സമരം; ചർച്ച ഡിസംബർ 14ന്

discussion with online taxi drivers on dec 14

കൊച്ചിയിൽ ഓൺലൈൻ ടാക്‌സി തൊഴിലാളികളുടെ സമരം ഒത്തുതീർപ്പാക്കാൻ ചർച്ച ഡിസംബർ 14ന്. ചർച്ച ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ. അയ്യായിരത്തോളം ഡ്രൈവർമാരാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്.

സർക്കാർ നിശ്ചയിച്ച ടാക്‌സി ചാർജ് ഉറപ്പാക്കി കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ഒൻപത് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലുള്ള സംയുക്ത സമരസമിതിയുടേതാണ് സമര തീരുമാനം. രണ്ട് തവണകളായി ട്രാൻസ്‌പോർട്ട് കമ്മീഷണറുടെയും, ഗതാഗതമന്ത്രിയുടെയും സാന്നിദ്ധ്യത്തിൽ പ്രശ്‌നപരിഹാരത്തിന് ചർച്ച നടത്തിയിരുന്നു. ഇത് പരാജയപ്പെട്ടതോടെയാണ് തൊഴിലാളികൾ പണിമുടക്കിലേക്ക് കടന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top