രാജ്യാന്തര ചലചിത്രമേള: മത്സര വിഭാഗത്തില്‍ ഇ. മ. യൗ. ന്റെ പ്രദര്‍ശനം ഇന്ന്

23-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സര വിഭാഗത്തില്‍ ഇ. മ. യൗ. ഇന്ന് പ്രദര്‍ശിപ്പിക്കും. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വ്വഹിച്ച ഇ. മ. യൗ. ഏറെ ചര്‍ച്ചചെയ്യപ്പെട്ട മലയാള സിനിമയാണ്. കലാഭവന്‍ തീയറ്ററില്‍ വൈകിട്ട് 6.15 നാണ് പ്രദര്‍ശനം.
അടുത്തിടെ നടന്ന 49-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലും ഇ. മ. യൗ. ശ്രദ്ധിക്കപ്പെട്ടിരുന്നു. മേളയില്‍ മികച്ച ,സംവിധായകനുള്ള പുരസ്‌കാരം നേടിയതും ഇ. മ. യൗ. ന്റെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ആണ്. കേരള സര്‍ക്കാരിന്റെ മികച്ച സംവിധായകനുള്ള പുരസ്‌കാരവും ഈ ചിത്രത്തിന്റെ സംവിധാനത്തിന് ലിജോ ജോസ് പെല്ലിശ്ശേരി നേടിയിട്ടുണ്ട്.
ഐഎഫ്എഫ്‌കെയിലും ഇ. മ. യൗ. ന് പ്രതീക്ഷ ഏറെയുണ്ട്. 2018 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here