ചലച്ചിത്ര മേള; ടാഗോര്‍ തിയേറ്ററില്‍ നാളെ പ്രദര്‍ശനം ആരംഭിക്കും

iffk

സാങ്കേതിക തകരാറുകള്‍ മൂലം ടാഗോര്‍ തിയേറ്ററില്‍ പ്രദര്‍ശനം മുടങ്ങിയത് ചലച്ചിത്ര മേളയുടെ മൂന്നാം ദിനം കല്ലുകടിയായി. നാളെ വൈകിട്ട് മുതല്‍ ടാഗോറില്‍ പ്രദര്‍ശനം ആരംഭിക്കും. മലയാളികളുടെ പ്രിയ സംവിധായകന്‍ കിം കിം ഡുക്കിന്റെ ‘ഹ്യൂമണ്‍ സ്‌പേസ് ടൈം ആന്റ് ഹ്യൂമണ്‍’ എന്ന ചിത്രം നിറഞ്ഞ കയ്യടിയോടെയാണ് പ്രേക്ഷകര്‍ ഏറ്റുവാങ്ങിയത്.

Read More: കര്‍ണ്ണാടകയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഹിറ്റാക്കുന്ന സിനിമകള്‍ക്ക് പ്രത്യേക ആനുകൂല്യം

മത്സരചിത്രങ്ങള്‍ പ്രതീക്ഷിച്ചെത്തിയ വരെ ചലച്ചിത്രമേള ഇന്ന് നിരാശപ്പെടുത്തി. 5 മത്സരചിത്രങ്ങളില്‍ ഈ.മ.യൗ മാത്രമാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ടാഗോര്‍ തിയേറ്ററിലെ സാങ്കേതിക തകരാര്‍ നാളെയോടെ പരിഹരിക്കും.

വിയറ്റ്‌നാമീസ് ചിത്രമായ ‘ ദ തേര്‍ഡ് വൈഫ്’, ലക്ഷദ്വീപിനെ പശ്ചാത്തലത്തില്‍ കഥപറയുന്ന ‘സിന്‍ജാര്‍’, ഇറാനിലെ അഭ്യാസിയുടെ കഥപറയുന്ന ‘റോണ, അസിംസ് മദര്‍’ എന്നിവ മൂന്നാംദിനം പ്രേക്ഷകശ്രദ്ധ നേടി. അവധി ദിനമായതിനാലും ടോക്കണ്‍ സംവിധാനം നിര്‍ത്തലാക്കിയതിനാലും നീണ്ട ക്യൂ നിന്നാണ് പലരും ഇഷ്ട സിനിമകള്‍ കണ്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top