സുനന്ദ പുഷ്കറിന്റെ മരണത്തോടെ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ കഴിയാത്ത അവസ്ഥയുണ്ടായി; തരൂര്‍

sasi

സുനന്ദ പുഷ്കറിന്റെ മരണത്തോടെ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ കഴിയാത്ത അവസ്ഥയുണ്ടായെന്ന് ഡോ. ശശി തരൂർ. ട്വന്റിഫോർ വാർത്താ വ്യക്തിയിലാണ് ശശി തരൂർ മനസ് തുറന്നത്. ആദ്യമായാണ് സുനന്ദ പുഷ്കറിന്റെ മരണത്തില്‍ ഇത്രയും വികാരാധീനനായി തരൂര്‍ ഒരു ടിവി ചാനലിന് അഭിമുഖം നല്‍കുന്നത്.  മോഹൻ ലാലോ, സുരേഷ് ഗോപിയോ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാനുള്ള സാധ്യതയെ കുറിച്ചും ഡോ. തരൂർ ട്വന്റിഫോറിനോട് പറഞ്ഞു. ഈ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ഇന്ന് രാത്രി ഏഴ് മണിയ്ക്ക് 24ല്‍ സംപ്രേഷണം ചെയ്യും. ശബരിമലയിൽ വിശ്വാസികളുടെ താൽപര്യത്തിന് മുൻഗണന നൽകണമെന്ന് തരൂർ വ്യക്തമാക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top