SKN 40 കേരള യാത്ര; തൃശൂർ ജില്ലയിലെ ആദ്യദിന പര്യടനം സമാപിച്ചു

ലഹരിക്കും അക്രമത്തിനും എതിരെ ട്വന്റി ഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ നയിക്കുന്ന SKN ഫോർട്ടി കേരളയാത്ര വൻജനപങ്കാളിത്തത്തോടെ പുരോഗമിക്കുന്നു. തേക്കിൻകാട് മൈതാനിയിൽ നിന്ന് ആരംഭിച്ച പര്യടനത്തിൽ നൂറുകണക്കിനാളുകൾ പങ്കാളികളായി.
Read Also: SKN 40 കേരള യാത്ര; പുതിയ പാഠങ്ങളുമായി എസ്കെഎൻ വീണ്ടും കേരള വർമയിൽ
മന്ത്രി കെ രാജൻ, വി എസ് സുനിൽകുമാർ, ഹരിശങ്കർ ഐപിഎസ് തുടങ്ങിയവർ യാത്രയ്ക്ക് പിന്തുണയുമായി എത്തി. അക്കിക്കാവ് റോയൽ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, എരുമപ്പെട്ടി നിർമല ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ എന്നിവിടങ്ങളിൽ വിദ്യാർത്ഥികളും അധ്യാപകരും ലഹരി വിരുദ്ധ യാത്രയുടെ ഭാഗമായി.
വൈകീട്ട് എങ്കക്കാട് നടന്ന ജനകീയ സദസോടെ തൃശ്ശൂർ ജില്ലയിലെ രണ്ടാം ദിനപര്യടനം അവസാനിച്ചു.നാളെ ചേലക്കരയിൽ തുടങ്ങി വിവിധ കേന്ദ്രങ്ങളിലൂടെ യാത്ര അരിമ്പൂരിൽ സമാപിക്കും.
Story Highlights :SKN 40 Kerala Yatra; First day in thrissur district concludes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here