Advertisement

ബീഫ് കഴിക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത രാമചന്ദ്ര ഗുഹയ്ക്കു നേരെ ഭീഷണി

December 9, 2018
9 minutes Read

പനാജിയില്‍ വച്ച് ബീഫ് കഴിക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത പ്രമുഖ ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹയ്ക്കു നേരെ ഭീഷണി. ഭാര്യക്കും തനിക്കും നേരെ ഭീഷണി ഉയര്‍ന്നതോടെ അദ്ദേഹം ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ‘പനാജിയിലെ മാന്ത്രിക പ്രഭാതത്തില്‍, ബിജെപി ഭരിക്കുന്ന ഗോവയില്‍ ഞാന്‍ ബീഫ് കഴിക്കാന്‍ തീരുമാനിച്ചു’ – എന്ന അടിക്കുറിപ്പോടെയാണ് രാമചന്ദ്ര ഗുഹ ചിത്രം ട്വീറ്റ് ചെയ്തത്.

‘ദല്‍ഹിയില്‍ നിന്ന് സഞ്ജയ് എന്ന പേരുള്ളയാളില്‍ നിന്ന് എനിയ്ക്ക് ഫോണില്‍ ഭീഷണി സന്ദേശം വന്നിരുന്നു. 91-98351-38678 എന്ന നമ്പറില്‍ നിന്നാണ് ഫോണ്‍കോള്‍ വന്നത്. എന്റെ ഭാര്യയേയും അയാള്‍ ഭീഷണിപ്പെടുത്തി.’

അതേസമയം റോയിലെ മുന്‍ ഉദ്യോഗസ്ഥനും തന്നെ ഭീഷണിപ്പെടുത്തിയെന്ന് രാമചന്ദ്രഗുഹ മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി. ബീഫ് തിന്നുന്നതിന്റെ ചിത്രം പരസ്യമായി പോസ്റ്റ് ചെയ്ത രാമചന്ദ്രഗുഹയ്ക്ക് തക്കതായ മറുപടി നല്‍കണമെന്ന ആര്‍.കെ യാദവ് എന്ന മുന്‍ റോ ഉദ്യോഗസ്ഥന്റെ ട്വീറ്റ് അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഡിസംബര്‍ ഏഴിനാണ് ബീഫ് തിന്നുന്ന ചിത്രം രാമചന്ദ്രഗുഹ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top