ശബരിമലയിൽ പോകും : കെ സുരേന്ദ്രൻ

will go to sabarimala says k surendran

ഹൈക്കോടതി അനുമതി വാങ്ങിയ ശേഷം ശബരിമലയിൽ പോകുമെന്ന് കെ.സുരേന്ദ്രൻ. തൻറെ ഇരുമുടിക്കെട്ട് ഗുരുസ്വാമിക്ക് കൈമാറിയിട്ടുണ്ട്.

പന്തളം ശിവക്ഷേത്രത്തിൽ ഇരുമുടിക്കെട്ട് സൂക്ഷിക്കും. ശബരിമല യുവതി പ്രവേശനത്തിനാണോ വനിതാ മതിലെന്നും സുരേന്ദ്രൻ ചോദിച്ചു.

ഡിസംബർ 7നാണ് സുരേന്ദ്രന് ജാമ്യം ലഭിക്കുന്നത്. കർശന ഉപാധികളോടെയാണ് ജാമ്യം. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. രണ്ട് പേരുടെ ആൾ ജാമ്യം വേണം. പുറമെ രണ്ട് ലക്ഷത്തിന്റ ബോണ്ടും പാസ്‌പോർട്ടും കെട്ടിവയ്ക്കണം. സമാനമായ കുറ്റകൃത്യത്തിൽ ഏർപ്പെടാൻ പാടില്ലെന്നും കോടതി താക്കീത് നൽകിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top