എ.എന്‍ രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റി

an radhakrishnan

സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തിയിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റി. രാധാകൃഷ്ണനെ അറസ്റ്റുചെയ്ത് ജില്ലാ ആശുപത്രിയിലേക്ക് മാറ്റാന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു. സമരം എട്ടാം ദിവസത്തിലേക്ക് കടന്നിട്ടും തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് രാധാകൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Read More; എസ്.പി യതീഷ് ചന്ദ്രയെ കാശ്മീരിലേക്ക് സ്ഥലം മാറ്റണം: എ.എന്‍ രാധാകൃഷ്ണന്‍

ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടുക, അന്യായമായി അറസ്റ്റ് ചെയ്ത കെ. സുരേന്ദ്രനെ മോചിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രാധാകൃഷ്ണന്‍ നിരാഹാര സമരം നടത്തിയിരുന്നത്. രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റിയതിനാല്‍ ബിജെപി നേതാവ് സി.കെ പത്മനാഭന്‍ നിരാഹാര സമരം തുടരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top