ക്രിസ്റ്റ്യൻ മിഷേലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസിൽ അറസ്റ്റിലായ ക്രിസ്റ്റ്യൻ മിഷേലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. മിഷേലിനേ സിബിഐ ഇന്ന് ഡെൽഹി പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കും. മിഷേലിനെ വീണ്ടും കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിനുള്ള അപേക്ഷ സിബിഐ ഇന്ന് കോടതിയിൽ നൽകിയേക്കും. അഗസ്റ്റവെസ്റ്റ്ലാൻഡ് ഇടപാടുമായി ബന്ധപ്പെട്ട് ലഭിച്ച കോഴപ്പണം ഷെൽ കമ്പനികൾ വഴി വിദേശ ബാങ്കുകളിൽ നിക്ഷേപിച്ചതായി മിഷേലിന്റെ ഇന്ത്യൻ സഹായി സിബിഐക്ക് മൊഴി നല്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ ചോദ്യം ചെയ്യാനുണ്ട് എന്ന് കോടതിയെ സിബിഐ അറിയിക്കും.
അഗസ്റ്റാ വെസ്റ്റ് ലാന്റ് ഇടപാട്. ഇടനിലക്കാരന്റെ ഡയറി പുറത്ത്!!
ഡിസംബര്‍ അഞ്ചിനാണ് അഗസ്റ്റ വെസ്റ്റ്‌ലാൻഡ് അഴിമതിക്കേസിലെ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനെ ദുബൈയിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചത്. രാത്രി 11 മണിയോടെയാണ് ഇന്ത്യൻ അന്വേഷണസംഘം മിഷേലുമായി ഡൽഹിയിൽ വിമാനമിറങ്ങിയത്. വിമാനത്താവളത്തിൽ വൈദ്യപരിശോധയ്ക്ക് ശേഷം മിഷേലിനെ സിബിഐ ആസ്ഥാനത്തേക്ക് കൊണ്ട് പോയി അതിന് പിന്നാലെ അന്വേഷണ സംഘം ചോദ്യം ചെയ്ത് തുടങ്ങിയിരുന്നു
ക്രിസ്റ്റ്യന്‍ മിഷേലിനെ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യുന്നു
കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതിയാണ് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്. കേസില്‍ മുന്‍ വ്യോമസേന തലവന്‍ എസ്.പി ത്യാഗി ഉള്‍പ്പെടെയുള്ളവര്‍ പ്രതികള്‍ ആണ്. വിവിഐപി ആവശ്യങ്ങള്‍ക്കുവേണ്ടി 3600 കോടി രൂപ (56 കോടി യൂറോ) മുടക്കില്‍ 12 അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ കരാര്‍ ഉണ്ടാക്കിയതുമായി ബന്ധപ്പെട്ടുള്ള കേസാണ് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here