ജയിൽ അധികൃതർ പരിഗണിക്കുന്നത് കുരങ്ങിനെപ്പോലെ; പരാതിയുമായി ക്രിസ്റ്റ്യൻ മിഷേൽ

തീഹാര്‍ ജയില്‍ അധികൃതര്‍ തന്നെ കുരങ്ങിനെപോലെയാണ് പരിഗിക്കുന്നതെന്നും ജയിലിലെ ഭക്ഷണം കഴിച്ചതിനു ശേഷം തന്റെ തൂക്കം കുറഞ്ഞുവെന്നും അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസില്‍ അറസ്റ്റിലായ ക്രിസ്റ്റ്യന്‍ മിഷേലിന്റെ പരാതി.
യൂറോപ്യന്‍ ഭക്ഷണം ആവശ്യപ്പെട്ട തനിക്ക് അധികൃതര്‍ നിരസിച്ചെന്നും മാത്രമല്ല സഹ തടവുകാര്‍ ജയിലിനുള്ളില്‍ തന്നെ മല മൂത്ര വിസര്‍ജനം നടത്തുന്നുവെന്നും
തന്നെയും നിര്‍ബന്ധിക്കുന്നുവെന്നും ക്രിസ്റ്റ്യന്‍ മിഷേല്‍ പരാതിയില്‍ പറയുന്നു.
ക്രിസ്റ്റ്യന്‍ മിഷേലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സി.ബി.ഐ ജഡ്ജി അരവിന്ദ് കുമാര്‍ ജയില്‍ ഉദ്യോഗസ്ഥരോട് ഡല്‍ഹി കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കി.
അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കോപ്റ്റര്‍ ഇടപാട് കേസില്‍ 225 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 2016ല്‍ മിഷേലിനെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. ഇതിന്റ അടിസ്ഥാനത്തില്‍ നിലവില്‍ തീഹാര്‍ ജയിലില്‍ തടവു ശിക്ഷയില്‍ കഴിയുകയാണ് മിഷേല്‍. ഇന്റര്‍ പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് മിഷേലിനെ ദുബായില്‍ നിന്ന് അറസ്റ്റ് ചെയ്യുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here