ബാർ കോഴക്കേസ്; തുടരന്വേഷണമുണ്ടാകുമോ എന്ന കാര്യത്തിൽ സർക്കാർ നിലപാട് മാർച്ച് 15ന് കോടതിയെ അറിയിക്കും

court to consider report on rafale deal today

ബാർ കോഴ കേസിൽ തുടരന്വേഷണമുണ്ടാകുമോ എന്ന കാര്യത്തിൽ സർക്കാർ നിലപാട് മാർച്ച് 15ന് കോടതിയെ അറിയിക്കും. ഇന്ന് നിലപാട് അറിയിക്കാനിരുന്നതാണ്. തിരുവനന്തപുരം വിജിലൻസ് കോടതി കേസ് പരിഗണിക്കുന്നത് മാർച്ച് 15 ലേക്ക് മാറ്റുകയായിരുന്നു.

കെ എം മാണിക്ക് ക്ലീൻ ചിറ്റ് നൽകിയുള്ള മൂന്നാമത്തെ റിപ്പോർട്ടും കോടതി തള്ളിയിരുന്നു. ഇത്തരം കേസുകളിൽ തുടരന്വേഷണത്തിന് സർക്കാർ അനുമതി വേണമെന്നാണ് സുപ്രീം കോടതി നിർദ്ദേശം. വി എസ് അച്യുതാനന്ദൻ ഉൾപ്പെടെയുള്ള ഹർജിക്കാരും തുടരന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top