ശബരിമലയില്‍ പ്രശ്നങ്ങളൊന്നും നിലനില്‍ക്കുന്നില്ലെന്ന് ഹൈക്കോടതി

bjp to violate curfew in sabarimala today

ശബരിമലയില്‍ പ്രശ്‌നങ്ങളൊന്നും നിലനില്‍ക്കുന്നില്ലെന്ന് ഹൈക്കോടതി. സമാധാനപരമായ അന്തരീക്ഷമാണ് ഉള്ളത്.ആര്‍ക്കുംപോയി ദര്‍ശനം നടത്താവുന്ന സാഹചര്യമാണ് ശബരിമലയില്‍ ഉള്ളതെന്നും ഹൈക്കോടതി പറഞ്ഞു.

ചാലക്കുടിയില്‍ നിന്നും ശബരിമല ദർശനത്തിനെത്തിയ ഇരുപത്തഞ്ചംഗ സംഘത്തിലെ മൂന്നുപേരായ ബിബിൻ, അഖിൽ, വിപിൻ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. ശബരിമലയില്‍ ദര്‍ശനത്തിനെത്തിയപ്പോള്‍ പോലീസ് തങ്ങളെ തടഞ്ഞെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇവരുടെ ഹര്‍ജി. ബിജെപി സർക്കുലറിൽ പേരുണ്ടായിരുന്ന മൂന്നുപേരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തതെന്നും ഇവര്‍ക്കെതിരെ കേസുള്ളതാണെന്നും സര്‍ക്കാര്‍ അഭിഭാഷകനും വ്യക്തമാക്കി.

എന്നാല്‍ ശബരിമലയില്‍ യാതൊരു പ്രശ്‌നങ്ങളും നിലവിലില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സമാധാനപരമായ അന്തരീക്ഷമാണ് ഉള്ളത്.ആര്‍ക്കുംപോയി ദര്‍ശനം നടത്താവുന്ന സാഹചര്യമാണ് ശബരിമലയില്‍ ഉള്ളതെന്നും കോടതി പറഞ്ഞു. ദര്‍ശനത്തിന് പോകുന്നവര്‍ക്ക് യാതൊരു പ്രശ്‌നവും പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് സര്‍ക്കാരും ഹൈക്കോടതിയില്‍ അറിയിച്ചതോടെ ഹര്‍ജി തീര്‍പ്പാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top