Advertisement

പിറവത്തെ ചൊല്ലി സംഘര്‍ഷം രൂക്ഷം; ഓര്‍ത്തഡോക്‌സ് സഭ അരമനയ്ക്ക് പൊലീസ് കാവല്‍

December 10, 2018
1 minute Read

പിറവം പള്ളിയിൽ പ്രവേശിക്കാൻ ശ്രമിച്ച ഓർത്തഡോക്സ് സഭ വൈദികരുടെ നടപടിയിൽ പ്രതിഷേധിച്ച് കോട്ടയത്ത് യാക്കോബായ വിശ്വാസികൾ മാർച്ച് നടത്തി. മണർകാട് പള്ളിയിൽ നിന്ന് പുറപ്പെട്ട മാർച്ച് സമാധാനപരമായി പിരിഞ്ഞു. ഇതിനു പിന്നാലെ ദേവലോകത്തെ മലങ്കര ഓർത്തഡോക്സ് സഭ അരമനയ്ക്ക് പോലീസ് കാവൽ ഏർപ്പെടുത്തി. ഇരു വിഭാഗങ്ങളും തമ്മിലുള്ള ഭിന്നത കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. പിറവം പള്ളിക്കേസ് വിധിയിലെ കോടതിയലക്ഷ്യ കേസ് നാളെ പരിഗണിക്കാനിരിക്കെയാണ് ഇരു വിഭാഗങ്ങളും തമ്മില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കുന്നത്.

Read More: ഗേറ്റ് ചങ്ങലയിട്ട് പൂട്ടി യാക്കോബായ വിശ്വാസികള്‍; പിറവത്ത് നാടകീയ രംഗങ്ങള്‍

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top