കറുത്തവർ ഓറഞ്ച് നിറത്തിലുള്ള വസ്ത്രമണിഞ്ഞാൽ, മേക്കപ്പ് ഇട്ടാൽ എന്ത് സംഭവിക്കും ? വൈറലായി ഒരു വീഡിയോ

ടിക്ക് ടോക്ക് ഇന്ന് ഏറെ പ്രചാരം നേടിയ ഒരു വീഡിയോ ആപ്പ് ആണ്. അതിൽ ഡബ്‌സ്മാഷ് പോലുള്ള നമ്മെ ചിരിപ്പിക്കുന്ന വീഡിയോകളാണ് സാധാരണ നാം കാണാറുള്ളത്. എന്നാൽ നമ്മെ ചിന്തിപ്പിച്ചുകൊണ്ട് കറുത്ത നിറക്കാർ ദിനവും അനുഭവിക്കേണ്ടി വരുന്ന പ്രശ്‌നങ്ങൾ തുറന്നു പറഞ്ഞുകൊണ്ട് ഒരു പെൺകുട്ടി ചെയ്ത ടിക്ക് ടോക്ക് വീഡിയോ വൈറലായിരിക്കുകയാണ്.

കറുപ്പ്, ഓറഞ്ച് എന്നീ നിറങ്ങളിലുള്ള വേഷം ധരിക്കുന്നത്, മേക്കപ്പ് ഇടുന്നത് എന്നിവയെല്ലാം കറുത്ത നിറക്കാർക്ക് നിഷിദ്ധമെന്നോണമാണ് സമൂഹത്തിന്റെ പെരുമാറ്റം. ഇത്തരം ബോഡി ഷെയിമിങ്ങുകളെ തുറന്നുകാട്ടുകയാണ് വീഡിയോ.

Read More : ‘ഞാൻ പ്രകാശൻ’ സ്റ്റൈലിൽ ഒരു ‘സേവ് ദി ഡേറ്റ്’ വീഡിയോ ! ഏറ്റെടുത്ത് സോഷ്യൽ മീഡിയ

‘ഇരുട്ടത്ത് നിറുത്തിയാൽ പല്ല് മാത്രമേ കാണൂ, അമവാസി’ തുടങ്ങി കറുത്തവർ ദിനംപ്രതി കേൾക്കേണ്ടി വരുന്ന കാര്യങ്ങൾ കോർത്തിണക്കിക്കൊണ്ടാണ് വീഡിയോ ചെയ്തിരിക്കുന്നത്.

സാമൂഹ്യ പ്രശന്ങ്ങളിലൊന്നും ഇടപെടാതെ ഇക്കാര്യങ്ങൾക്ക് മാത്രം വാ തുറക്കുമെന്നും മതത്തിനും ജാതിക്കും വേണ്ടി പോരാടുന്ന ഈ നാട്ടിൽ തങ്ങളുടെ മനസ്സ് വേദനിപ്പിച്ച് തങ്ങളുടെ നിറത്തിന് വേണ്ടി പോരാടാൻ വെക്കുകയാണോ എന്നും വീഡിയോയിലൂടെ പെൺകുട്ടി ചോദിക്കുന്നു. ‘ എന്ന് കറുപ്പഴകി ഗബ്രിയേല’ എന്നു പറഞ്ഞുകൊണ്ടാണ് പെൺകുട്ടി വീഡിയോ അവസാനിപ്പിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top