കണ്ണപുരത്തെ പീഡനം; രണ്ട് പേര്‍ അറസ്റ്റില്‍

കണ്ണൂർ കണ്ണപുരത്ത് പതിനേഴുകാരിയെ പീഡിപ്പിച്ച രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വളപട്ടണം ചലിൽ സ്വദേശി അർജുൻ, കാസർകോട് ബോവിക്കാനം സ്വദേശി വിനോദ് എന്നിവരാണ് അറസ്റ്റിലായത്. സമൂഹമാധ്യമങ്ങളിലൂടെയാണ് പെൺകുട്ടി ഇരുവരുമായി പരിചയത്തിലായത്. വീട്ടിലും, സിനിമാ തീയറ്ററിലുംവച്ച് പീഡിപ്പിച്ചെന്നാണ് പരാതി. അടിപിടി കേസിൽ രണ്ടു യുവാക്കളെയും പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം അറിയുന്നത്. തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top