ഉപേന്ദ്ര കുശ്വാഹ ഇന്ന് കേന്ദ്ര സഹമന്ത്രി സ്ഥാനം രാജിവെച്ചേക്കും

upendra

ആര്‍ എല്‍ എസ് പി നേതാവ് ഉപേന്ദ്ര കുശ്വാഹ ഇന്ന് കേന്ദ്ര സഹമന്ത്രി സ്ഥാനം രാജിവെച്ചേക്കും. എന്‍ഡിഎ വിടുന്നതിലുള്ള ഔഗ്യോഗിക പ്രഖ്യാപനവും കുശ്വാഹ ഇന്ന് നടത്തിയേക്കുമെന്നാണ് വിവരം. ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജനത്തെച്ചൊല്ലി കുശ്വാഹ കഴിഞ്ഞ ഏതാനും മാസങ്ങളായി ബിജെപിയുമായും നിതീഷ്കുമാറിന്‍റെ ജെഡിയുവുമായും അകല്‍ച്ചയിലാണ്.
അതേസമയം ഇന്ന് ഡല്‍ഹിയില്‍ ചേരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ കുശ്വാഹ പങ്കെടുക്കുമെന്ന് സൂചനയുണ്ട്. എന്‍ഡിഎ യോഗത്തില്‍ ആര്‍എല്‍എസ്പി പങ്കെടുക്കില്ലെന്നും കുശ്വാഹ മന്ത്രി സ്ഥാനം ഇന്ന് രാജിവെക്കുമെന്നും പാര്‍ട്ടി നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top