ഉപേന്ദ്ര കുശ്വാഹ രാജിവെച്ചു

http://www.twentyfournews.com/2018/12/10/upendra-kushwaha-resigned.html

ആർഎൽഎസ്പി നേതാവ് ഉപേന്ദ്ര കുശ്വാഹ കേന്ദ്ര സഹമന്ത്രി സ്ഥാനം രാജിവെച്ചു. എൻഡിഎ വിടുന്നതിലുള്ള ഔഗ്യോഗിക പ്രഖ്യാപനവും കുശ്വാഹ ഇന്ന് നടത്തിയേക്കുമെന്നാണ് വിവരം.

ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജനത്തെച്ചൊല്ലി കുശ്വാഹ കഴിഞ്ഞ ഏതാനും മാസങ്ങളായി ബിജെപിയുമായും നിതീഷ്‌കുമാറിൻറെ ജെഡിയുവുമായും അകൽച്ചയിലാണ്.

അതേസമയം ഇന്ന് ഡൽഹിയിൽ ചേരുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ കുശ്വാഹ പങ്കെടുക്കുമെന്ന് സൂചനയുണ്ട്. എൻഡിഎ യോഗത്തിൽ ആർഎൽഎസ്പി പങ്കെടുക്കില്ലെന്നും പാർട്ടി നേതാക്കൾ അറിയിച്ചിട്ടുണ്ട്.

upendra

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top