വായ്പയെടുത്ത് രാജ്യം വിട്ട വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ബ്രിട്ടീഷ് കോടതി

ബാങ്കുകളില്‍ നിന്ന് 9000 കോടിയിലേറെ രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യം വിട്ട മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറണമെന്ന് ബ്രിട്ടീഷ് കോടതിയുടെ ഉത്തരവ്. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയാണ് മല്യയുടെ വാദങ്ങള്‍ തള്ളി വിധി പുറപ്പെടുവിച്ചത്. അപ്പീൽ നൽകാൻ പതിനാല് ദിവസം സമയം കൂടി കോടതി മല്യക്ക് അനുവദിച്ചു. അപ്പീൽ തള്ളുകയാണെങ്കിൽ 28 ദിവസത്തിനകം മല്യയെ ഇന്ത്യക്ക് കൈമാറും. ഇന്ത്യയിലെത്തിയാല്‍ മല്യയെ ജയിലിലടക്കും. നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് മല്യയെ ഇന്ത്യയിലെത്തിക്കാന്‍ ഉത്തരവുണ്ടായിരിക്കുന്നത്.

വിവിധ ബാങ്കുകളുടെ കണ്‍‍സോര്‍ഷ്യം വഴി വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് കേസെടുത്തത്. 9000 കോടി രൂപയാണ് പലിശ അടക്കം വിജയ് മല്യ തിരിച്ചടിക്കേണ്ടത്. കേസെടുത്തതിന് പിന്നാലെ ഇംഗ്ലണ്ടിലേക്ക് കടന്ന മല്യയെ കഴിഞ്ഞ ഏപ്രിലിലാണ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ ജാമ്യത്തിലാണ്. പലിശ ഒഴിച്ചുള്ള വായ്പാ തുക മുഴുവൻ തിരിച്ചടക്കാമെന്ന് വാഗ്ദാനം ചെയ്ത് കഴിഞ്ഞ ദിവസം വിജയ് മല്യ ട്വീറ്റ് ചെയ്തിരുന്നു.

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top