മിസോറാമിൽ കോൺഗ്രസിന് അധികാരം നഷ്ടമായി

Lal Thanhawla

മിസോറമിൽ കോൺഗ്രസിന് അധികാരം നഷ്ട്ടമായി. ശക്തമായ മത്സരം കാഴ്ച്ച വെച്ച് മിസോറാം നാഷണൽ ഫ്രണ്ട് കേവല ഭൂരിപക്ഷം തികച്ചു. .ഇതോടെ കോൺഗ്രസ് മുക്ത വടക്ക് കിഴക്കൻ സംസ്ഥാനം പൂർണ്ണമായി ‘.ഹിന്ദി ഹൃദയ ഭൂമിയായ രാജസ്ഥാൻ , ചത്തീസ്ഗണ്ടും കൈ ഉയർത്തിയപ്പോൾ വടക്ക് കിഴക്കൻ സംസ്ഥാനമായ മിസോറാം കോൺഗ്രസിനെ കൈവിട്ടു. മിസോറാ മിൽ മൂന്നാം വട്ടവും അധികാരത്തിലെത്താമെന്ന കോൺഗ്രസിന്റെ പ്രതീക്ഷ തകർത്തുക കൊണ്ടാണ് മിസോറാം നാഷണൽ ഫ്രണ്ട് മുന്നേറ്റം. ഇതോടെ വടക്ക് കിഴക്കൻ സംസ്ഥാന കോൺഗ്രസ് മുക്തമായി.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ സോരതാങ്ക നേത്യത്വം നൽകുന്ന മിസോറാം നാഷണൽ ഫ്രണ്ട് 29 സീറ്റിലും കോൺഗ്രസ് ആറ് സീറ്റിലു. ബി.ജെ.പി ഒരു സീറ്റിലും മുന്നിട്ട് നിൽക്കുന്നു. പത്ത് വര്‍ഷത്തിന് ശേഷമാണ് മിസോറാമില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടമാകുന്നത്.

സെര്‍ച്ചിപ്പിലും ചാംപെയ് സൗത്തിലുമാണ് തന്‍ഹാവ്‍ല മത്സരിച്ചത്. ഇരു മണ്ഡലത്തിലും അദ്ദേഹത്തിന് വിജയിക്കാന്‍ സാധിച്ചില്ല.. ഇത്തവണ ബി.ജെ.പി ബന്ധം അവസാനിപ്പിച്ച് തനിച്ചാണ് മിസോറാം നാഷണൽ ഫ്രണ്ട് മത്സരിച്ചത്.ബി.ജെ.പിയ്ക്കും മിസോറാം മിൽ ശക്തമായ മത്സരം കാഴ്ച്ച വെയ്ക്കാനായില്ല 2013 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 32 സീറ്റിലും മിസോറാം നാഷണൽ ഫ്രണ്ടിന് 3 സീറ്റിലും വിജയിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top