അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രിയായേക്കും

ashok gehlot

രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് കോണ്‍ഗ്രസില്‍ ധാരണയായതായി സൂചന. കേവല ഭൂരിപക്ഷത്തിലേക്ക് കോണ്‍ഗ്രസ് അടുക്കുന്ന സാഹചര്യത്തിലാണ് രാജസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നത്. 199 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇതിനോടകം 103 സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്. ബിജെപി 71 സീറ്റിലും മറ്റ് പാര്‍ട്ടികള്‍ 25 സീറ്റിലും ലീഡ് ചെയ്യുന്നു. ബി.എസ്.പിയും എസ്.പിയും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ കയറുമെന്ന് തന്നെയാണ് വ്യക്തമാകുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top