രാജസ്ഥാനില്‍ രണ്ട് സിപിഎം സ്ഥാനാര്‍ത്ഥികള്‍ വിജയമുറപ്പിച്ചു

CPM

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ സിപിഐ(എം) വിജയമുറപ്പിച്ചു. ദുംഗര്‍ഗഡ്, ഭദ്ര മണ്ഡലങ്ങളിലാണ് മികച്ച ഭൂരിപക്ഷത്തില്‍ സിപിഐ(എം) സ്ഥാനാര്‍ത്ഥികള്‍ മുന്നേറുന്നത്. ദുംഗര്‍ഗഡില്‍ 16ല്‍ 12 റൗണ്ടും പൂര്‍ത്തിയാക്കിയപ്പോള്‍ സിപിഐ(എം) സ്ഥാനാര്‍ത്ഥി ഗിര്‍ധാരി ലാല്‍ മാഹിയ 13979 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ലീഡ് ചെയ്യുകയാണ്. ഗിര്‍ധാരി ലാലിന് 53267 വോട്ടാണ് ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മംഗല റാം 39313 വോട്ടും, ബിജെപിയുടെ താരം ചന്ദിന് 34817 വോട്ടുകളുമാണ് ലഭിച്ചത്.

ഭദ്ര മണ്ഡലത്തില്‍ സിപിഐ എം സ്ഥാനാര്‍ത്ഥി ബല്‍വാന്‍ പൂനിയക്ക് നിലവില്‍ 13263 വോട്ടുകളുടെ ഭൂരിപക്ഷമുണ്ട്. ബല്‍വാന്‍ പൂനിയക്ക് 50325 വോട്ട് ലഭിച്ചപ്പോള്‍ ബിജെപിയുടെ സഞ്ജീവ് കുമാര്‍ 37062 വോട്ടുമായി രണ്ടാം സ്ഥാനത്താണ്. കോണ്‍ഗ്രസിന്റെ സുരേഷ് ചൗധരിക്ക് 24715 വോട്ടുകളാണ് ലഭിച്ചത്.

ധോദ് മണ്ഡലത്തിലെ സിപിഐ എം സ്ഥാനാര്‍ത്ഥി പേമാറാം 46863 വോട്ടുകളുമായി രണ്ടാംസ്ഥാനത്താണ്. 61355 വോട്ടുകള്‍ നേടിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരശ്രാം മോര്‍ദിയയാണ് ലീഡ് ചെയ്യുന്നത്. സംസ്ഥാന സെക്രട്ടറി അമ്രാറാം മത്സരിച്ച ദന്താറാംഗഡിലും, ശ്യോപത് റാം മത്സരിച്ച റായ്‌സിംഗ് നഗറിലും സിപിഐ എം മൂന്നാമതാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top