19
Sep 2019
Thursday

12 ലക്ഷത്തിലധികം കാഴ്ചക്കാരുമായി ‘മാരി 2’ വിലെ പുതിയ ഗാനം

തമിഴകത്തെ ചലച്ചിത്രപ്രേമികള്‍ മാത്രമല്ല മലയാളക്കരയും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധനുഷ് കേന്ദ്ര കഥാപാത്രമായെത്തുന്ന ‘മാരി 2’. മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസും ചിത്രത്തിലെത്തുന്നുണ്ട് എന്നതാണ് മലയാളികളെ സംബന്ധിച്ചിടത്തോളം ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം. ധനുഷ് നായകനായെത്തിയ മാരി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘മാരി 2’.

യുട്യൂബില്‍ തരംഗമാവുകയാണ് മാരി 2 വിലെ പുതിയ ഗാനം. ധനുഷിന്റേത് തന്നെയാണ് ഗാനത്തിന്റെ വരികള്‍. യുവാന്‍ ശങ്കര്‍ രാജയണ് ഈണം പകര്‍ന്നിരിക്കുന്നത്. ഇളയരാജയും എം എം മാനസിയും ചേര്‍ന്നാണ് ആലാപനം. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.

അതേസമയം വില്ലന്‍ വേഷത്തില്‍ ടൊവിനോ തോമസ് ‘മാരി 2’ വില്‍ എത്തുന്നുണ്ട്. ‘ബീജ’ എന്നാണ് ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ചിത്രത്തിനുവേണ്ടിയുള്ള ടൊവിനോയുടെമേക്ക് ഓവറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത് സായി പല്ലവിയാണ്. ‘അറാത് ആനന്ദി’ എന്നാണ് സായി പല്ലവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഓട്ടോ ഡ്രൈവറായാണ് സായി പല്ലവി ചിത്രത്തിലെത്തുന്നത്.

Read More: നന്ദി ലാലേട്ടാ എന്നെ വിശ്വസിച്ചതിന്’; മോഹന്‍ലാലിനെക്കുറിച്ച് പൃഥ്വിരാജിന്റെ വാക്കുകള്‍

മാരി 2′ ഡിസംബര്‍ 21 ന് തീയറ്ററുകളിലെത്തും. 2015 ല്‍ പുറത്തിറങ്ങിയ ‘മാരി’ എന്ന ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ബാലാജി മോഹനാണ് ചിത്രത്തിന്റെ സംവിധാനം. ‘മാരി 2’ ന്റെ തിരക്കഥയും ബാലാജി മോഹന്‍ തന്നെയാണ്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം. ധനുഷിനായി പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം യുവാന്‍ ശങ്കര്‍ സംഗീതം ഒരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

വരലക്ഷ്മി ശരത് കുമാര്‍, റോബോ ശങ്കര്‍, വിദ്യാ പ്രദീപ്, നിഷ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. തമഴില്‍ സ്‌റ്റൈല്‍ എന്ന ചിത്രത്തിലാണ് ടൊവിനോ അവസാനമായി വില്ലന്‍ വേഷത്തിലെത്തിയത്. ‘മാരി 2’ വിലേത് ടൊവിനോയുടെ രണ്ടാം വില്ലന്‍ വേഷമാണ്. ഗായകനായ വിജയ് യേശുദാസായിരുന്നു മാരിയുടെ ആദ്യഭാഗത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രേക്ഷകര്‍ ഒന്നടങ്കം ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്നുണ്ട് മാരി 2 വില്‍.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top