മധ്യപ്രദേശില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്!
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ പോകുന്ന മധ്യപ്രദേശില്‍ ബിജെപിക്ക് അടിതെറ്റുന്നു. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നിരുന്നെങ്കിലും ഇപ്പോള്‍ മധ്യപ്രദേശ് കോണ്‍ഗ്രസിനൊപ്പമാണ്. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 114 ഇടങ്ങളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. 100 ഇടത്ത് മാത്രമാണ് ബിജെപിക്ക് ലീഡ്. മധ്യപ്രദേശ് അഭിപ്രായ സര്‍വേയില്‍ ബിജെപിക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍, ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ് വലിയ മുന്നേറ്റമാണ് നടത്തുന്നത്. ആകെയുള്ള 230 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. അതില്‍ 114 സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. ബിജെപി 100 സ്ഥലങ്ങളില്‍ മാത്രം. മറ്റുള്ളവര്‍ 16 മണ്ഡലങ്ങളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. അതില്‍ 10 ഇടങ്ങളില്‍ സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുമാണ് ലീഡ് ചെയ്യുന്നത്.
കഴിഞ്ഞ 15 വര്‍ഷമായി ബിജെപിയാണ് മധ്യപ്രദേശിലെ ഭരണകക്ഷി. 13 കൊല്ലമായി മുഖ്യമന്ത്രിക്കസേരയില്‍ ശിവരാജ് സിങ് ചൌഹാനാണ്. 2003 മുതല്‍ വന്ഭൂരിപക്ഷത്തോടെയാണ് ബിജെപി ഭരണം നിലനിര്‍ത്തുന്നത്. 2008ല്‍ സീറ്റും വോട്ടും കുറഞ്ഞെങ്കിലും 2013ല്‍ വലിയ വിജയമാണ് നേടിയത്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 29ല്‍ 27 സീറ്റിലും വിജയിച്ചത് ബിജെപിയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here