തെലങ്കാനയിലെ മലയാളി വോട്ടുകള്‍ ഒരുലക്ഷം!

മലയാളി വോട്ടര്‍മാര്‍ക്ക് തെലങ്കാനയില്‍ നിര്‍ണ്ണായക ശക്തിയാകാന്‍ കഴിഞ്ഞില്ലെങ്കിലും ഫലം മാറി മറിയുന്ന സംസ്ഥാനത്ത് മലയാളി വോട്ടുകളുടെ പ്രാധാന്യം വലുതാണ്. ഹൈദരാബാദ് നഗരപരിധിയിലെ സെക്കന്തരാബാദ്, കുകത്പള്ളി, കന്റോൺമെന്റ്, മൽകാജ്ഗിരി, രാജേന്ദ്രനഗർ, മെഡ്ചലൽ, ഷേർലിംഗംപള്ളി, ഖുത്ബല്ലാപൂർ തുടങ്ങിയ മണ്ഡലങ്ങളിലാണ് ഒരു ലക്ഷത്തോളം മലയാളി വോട്ടുകള്‍ ഉള്ളത്.
നിലവിലെ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയും (ടിആർഎസ്) കോൺഗ്രസ്, തെലുങ്കുദേശം പാർട്ടി (ടിഡിപി), തെലങ്കാന ജനസമിതി (ടിജെഎസ്), സിപിഐ എന്നിവയുൾപ്പെട്ട മഹാകൂടമി സഖ്യവും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്. തെലങ്കാനയിലെ മലയാളീ സമൂഹം കേരളീയ രാഷ്ട്രീയ പാര്യമ്പര്യം തുടരുന്നവരായതിനാല്‍ ടിആര്‍എസിന് ഈ വോട്ടില്‍ വലിയ പ്രതീക്ഷയില്ല. ബിജെപിയ്ക്കും കോണ്‍ഗ്രസിനേയുമാണ് മലയാളികള്‍ തുണയ്ക്കുക അത് കൊണ്ട് തന്നെ സുരേഷ് ഗോപിയടക്കം ഇവിടെ പ്രചാരണത്തിന് എത്തിയിരുന്നു.ഇവിടെ പ്രചാരണത്തിന് എത്തിയ ബിജെപി ഉയര്‍ത്തി പിടിച്ചതും ശബരിമല വിഷയമാണ്. വികസനത്തിന്റെ പ്രതീകമാണ് നരേന്ദ്ര മോദിയെന്നും അദ്ദേഹത്തിന്റെ കരങ്ങൾക്കു ശക്തി പകരണമെന്നുമാണ് സുരേഷ് ഗോപി ആഹ്വാനം ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here