‘വരൂ നമുക്ക് ചര്‍ച്ച ചെയ്യാം’; മോദി മാധ്യമങ്ങളോട്

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളെ കണ്ടു. ബിജെപിക്കെതിരെ ജനവിധി എഴുതപ്പെടുന്നതിനിടയിലാണ് ഏറ്റവും ദുര്‍ബലനായി പ്രധാനമന്ത്രി മാധ്യമങ്ങളെ കണ്ടത്. ‘വരൂ, നമുക്ക് എന്തിനെ കുറിച്ചും ചര്‍ച്ച ചെയ്യാം’ എന്ന് പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ശീതകാല സമ്മേളനം പ്രധാനമാണെന്നും നിരവധി പ്രധാനപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ലമെന്റിലെ എല്ലാ അംഗങ്ങളും ഇത് മനസിലാക്കി മുന്നോട്ട് പോകുമെന്ന് വിശ്വസിക്കുന്നു. എല്ലാ വിഷയങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി മാധ്യമങ്ങളോട് കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top