രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ട് ഒരു വര്‍ഷം

രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുത്തിട്ട് ഇന്നേക്ക് ഒരു വര്‍ഷം. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്നിലാക്കി കോണ്‍ഗ്രസ് വന്‍ തിരിച്ചുവരവ് നടത്തുന്ന സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷ പദവിക്ക് അത് കൂടുതല്‍ കരുത്തേകുന്നുണ്ട്.

Read More: ‘ആളൊഴിഞ്ഞു അരങ്ങൊഴിഞ്ഞു’; നിശബ്ദമായി ബിജെപി ക്യാംപ് (ചിത്രങ്ങള്‍)

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഊര്‍ജമാണ് ഈ വിജയത്തിലൂടെ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും സ്വന്തമാക്കിയത്. മോദി പ്രഭാവത്തിന് ബദലായി ഉയര്‍ത്തികാണിക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ നേതാക്കളില്ല എന്ന് വിമര്‍ശിച്ചിരുന്നവര്‍ പോലും ഇന്നത്തെ നേട്ടത്തില്‍ രാഹുല്‍ ഗാന്ധിയെ പ്രശംസിക്കാതിരിക്കില്ല. വര്‍ഷങ്ങളായി ബിജെപി കൈവശം വച്ചിരുന്ന സംസ്ഥാനങ്ങളാണ് മധ്യപ്രദേശും ഛത്തീസ്ഗഢും. ഇവിടെ രണ്ടിടത്തും ബിജെപിക്ക് വലിയ വെല്ലുവിളിയാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്.

Read More: 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഛത്തീസ്ഗഢില്‍ ബിജെപിക്ക് അടിതെറ്റി

2017 ഡിസംബര്‍ 11 നായിരുന്നു അന്നത്തെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പതിനാറാമത് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിച്ചത്. കൃത്യം ഒരു വര്‍ഷത്തിനിപ്പുറം മോദി പ്രഭാവത്തെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ അത് രാഹുല്‍ ഗാന്ധിയുടെ കൂടി രാഷ്ട്രീയ നേട്ടമാണെന്നാണ് വിലയിരുത്തല്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top