തെലങ്കാനയിൽ ടിആർഎസ് പ്രവർത്തകർ ആഘോഷം തുടങ്ങി

തെലങ്കാനയിൽ ടിആർഎസ് പ്രവർത്തകർ ആഘോഷം തുടങ്ങി. പാർട്ടി ആസ്ഥാനത്തിന് പുറത്ത് പ്രവർത്തകർ നൃത്തം ചെയ്യുന്നതും പടക്കം പൊട്ടിക്കുന്നതുമായ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

തെലങ്കാനയിൽ ടിആർഎസ് കേവല ഭൂരിപക്ഷം ഉറപ്പിച്ചതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. സിരിസിലയിലെ ടിആർഎസ് സ്ഥാനാർത്ഥി കെടി രാമ റാവു, ഗജ്വലിൽ ചന്ദ്രശേഖര റാവുവിന് തന്നെയാണ് മുന്നേറ്റം. പ്രതിപക്ഷ കൂട്ടായ്മയായ ‘മഹാകുടമി’ സഖ്യത്തെ ബഹുദൂരം പിന്നിലാക്കിയാണ് കുതിപ്പ്.

നിലവിലെ ലീഡ് നില-

ടിആർഎസ്-91
കോൺഗ്രസ്- 16
ബിജെപി-4

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top